മഹാരാഷ്‌ട്ര മുഖ്യമന്ത്രിക്കു സുപ്രീംകോടതി നോട്ടീസ്
Friday, December 14, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം ക്രി​മി​ന​ൽ കേ​സു​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വ​ച്ചെ​ന്ന ഹ​ർ​ജി​യി​ൽ മ​ഹാ​രാഷ്‌ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ്. ഫ​ഡ്നാ​വി​സി​ന്‍റെ നി​യ​മ​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ സ​തീ​ഷ് ഉ​ക്കെ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി നേ​ര​ത്തെ ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. നാ​ഗ്പൂ​ർ സൗ​ത്തി​ൽ നി​ന്നാ​ണ് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.