ഓ​ൺ​ലൈ​ൻ ഔ​ഷ​ധ​വി​ല്പ​ന സ്റ്റേ ​ചെ​യ്തു
Friday, December 14, 2018 12:52 AM IST
ന്യൂ​​ഡ​​ൽ​​ഹി: മ​​രു​​ന്നു​​ക​​ളു​​ടെ ഓ​​ൺ​​ലൈ​​ൻ വി​​ല്പ​​ന ഡ​​ൽ​​ഹി ഹൈ​​ക്കോ​​ട​​തി സ്റ്റേ ​​ചെ​​യ്തു. ഓ​​ൺ​​ലൈ​​ൻ ഔ​​ഷ​​ധ വി​​ല്പ​​ന വി​​ല​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ർ​​ജി​​യി​​ലാ​​ണു ചീ​​ഫ് ജ​​സ്റ്റീ​​സ് രാ​​ജേ​​ന്ദ്ര​​മേ​​നോ​​നും ജ​​സ്റ്റീ​​സ് വി.​​കെ.​​റാ​​വു​​വും ഉ​​ൾ​​പ്പെ​​ട്ട ബെ​​ഞ്ചി​​ന്‍റെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വ്.

ഇ​​ന്‍റ​​ർ​​നെ​​റ്റി​​ലൂ​​ടെ ഔ​​ഷ​​ധ​​ങ്ങ​​ളും ഡോ​​ക്‌​​ട​​ർ​​മാ​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്ന മ​​രു​​ന്നു​​ക​​ളും വി​​ല്ക്കു​​ന്ന​​തി​​നെ​​തി​​രേ സ​​ഹീ​​ർ അ​​ഹ​​മ്മ​​ദ് എ​​ന്ന​​യാ​​ളാ​​ണു ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്. ആ​​രോ​​ഗ്യ​​മ​​ന്ത്രാ​​ല​​യ​​വും കേ​​ന്ദ്ര ഡ്ര​​ഗ്സ് സ്റ്റാ​​ൻ​​ഡാ​​ർ​​ഡ് ക​​ൺ​​ട്രോ​​ൾ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​നും നി​​യോ​​ഗി​​ച്ച ക​​മ്മി​​റ്റി ഓ​​ൺ​​ലൈ​​ൻ ഔ​​ഷ​​ധ വി​​ല്പ​​ന നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ൽ എ​​ത്തി​​യി​​രു​​ന്നു. ഓ​​ൺ​​ലൈ​​ൻ വി​​ല്പ​​ന​​യി​​ൽ നി​​ര​​വ​​ധി ച​​തി​​ക്കു​​ഴി​​ക​​ളും ജീ​​വാ​​പാ​​യ സാ​​ധ്യ​​ത​​യും ഉ​​ണ്ടെ​​ന്നു പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.