റഫാലിൽ പാർലമെന്‍റ് ഇന്നലെയും സ്തംഭിച്ചു
Friday, December 14, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷ- ഭ​ര​ണ​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ബ​ഹ​ള​ത്തി​ൽ ഇ​ന്ന​ലെ​യും പാ​ർ​ല​മെ​ന്‍റ് സ്തം​ഭി​ച്ചു.

രാ​വി​ലെ 11നും ​ഉ​ച്ച​യ്ക്ക് 12നും ​ചേ​ർ​ന്ന​പ്പോ​ഴും അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​നാ​ൽ ഇ​രു സ​ഭ​ക​ളും ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​ല്ല. തു​ട​ർ​ന്ന് ഇ​ന്നു ചേ​രാ​നാ​യി ഇ​രു​സ​ഭ​ക​ളും പി​രി​യു​ക​യാ​യി​രു​ന്നു.

ഗ​ജ, തി​ത്ത​ലി ചു​ഴ​ലി​ക്കാ​റ്റുകൾ മൂ​ല​മു​ണ്ടാ​യ ദു​രി​ത​ത്തെ കു​റി​ച്ചു അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ത​മി​ഴ്നാ​ട്, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ലെ എം​പി​മാ​ർ ആ​വ​ശ്യ​മു​ന്ന​യി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

ഇ​തു ത​ള്ളി​യ​തി​നെ​തി​രേ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ രാ​ജ്യ​സ​ഭ രാ​വി​ലെ 11നു​ത​ന്നെ ഇ​ന്ന​ത്തേ​ക്കു പി​രി​ഞ്ഞു. ലോ​ക്സ​ഭ​യി​ൽ പു​തി​യ അം​ഗ​മാ​യി എ​ത്തി​യ ബി.​വൈ. രാ​ഘ​വേ​ന്ദ്ര​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി അം​ബ​രീ​ഷി​ന് ആദരാ ഞ്ജലി അർപ്പണവും കഴിഞ്ഞ ​ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് 11.20 വ​രെ​യും അ​തി​നു ശേ​ഷം 12വ​രെ​യും സ​ഭ നി​ർ​ത്തി​വ​ച്ചു.


അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശി​വ​സേ​ന​യും എ​ഴു​ന്നേ​റ്റ​തോ​ടെ ബ​ഹ​ളം രൂ​ക്ഷ​മാ​വു​ക​യും സ​ഭ ഇ​ന്നു ചേ​രാ​നാ​യി പി​രി​യു​ക​യു​മാ​യി​രു​ന്നു. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി ബി​ല്ലും ന​ള​ന്ദ സ​ർ​വ​ക​ലാ​ശാ​ല ഭേ​ദ​ഗ​തി ബി​ല്ലും വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ ഭേ​ദ​ഗ​തി ബി​ല്ലും നാ​ഷ​ണ​ൽ കൗ​ണ്‍സി​ൽ ഫോ​ർ ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ ഭേ​ദ​ഗ​തി ബി​ല്ലും ഇ​ന്ന​ല​ത്തെ സ​ഭാ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ബ​ഹ​ള​ത്തി​നി​ടെ സ​ഭാ ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ച​തി​നാ​ൽ ഈ ​ബി​ല്ലു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​ലേ​ക്കു ക​ട​ക്കാ​നാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.