കമൽനാഥിനെതിരേ അകാലിദൾ
Friday, December 14, 2018 12:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ക​​​മ​​​ൽ​​​നാ​​​ഥി​​​നു മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ൽ​​​കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ കോ​​​ൺ​​​ഗ്ര​​​സി​​​ൽ അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി നി​​​ൽ​​​ക്കേ പ​​​ട​​​യൊ​​​രു​​​ക്ക​​​വു​​​മാ​​​യി ശി​​​രോ​​​മ​​​ണി അ​​​കാ​​​ലി​​​ദ​​​ൾ. ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് 1984 ൽ ​​​അ​​​ര​​​ങ്ങേ​​​റി​​​യ സി​​​ക്ക് വി​​​രു​​​ദ്ധ​​​ക​​​ലാ​​​പ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ക​​​മ​​​ൽ​​​നാ​​​ഥി​​​നെ ഗാ​​​ന്ധി​​​കു​​​ടും​​​ബം സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​കാ​​​ലി​​​ദ​​​ൾ ആ​​​ക്ഷേ​​​പി​​​ക്കു​​​ന്നു. സ​​​മാ​​​ധാ​​​ന​​​പ്രി​​യ​​​രാ​​​യ സി​​​ക്ക് സ​​​മൂ​​​ഹം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും അ​​​വ​​​ർ ന​​​ൽ​​​കു​​​ന്നു.

ഗാ​​​ന്ധി​​കു​​​ടും​​​ബം അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ഴെ​​​ല്ലാം സി​​​ക്ക് വി​​​രു​​​ദ്ധ​​​ക​​​ലാ​​​പ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ന്മാ​​​രെ സം​​​ര​​​ക്ഷി​​​ക്കു​​​​ക​​​യാ​​​ണെ​​​ന്ന് അ​​​കാ​​​ലി​​​ദ​​​ൾ നേ​​​താ​​​വ് മ​​ൻ​​​ജി​​​ന്ദ​​​ർ സിം​​​ഗ് സി​​​ർ​​​സ ആ​​​രോ​​​പി​​​ച്ചു. ഇ​​​പ്പോ​​​ൾ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും അ​​​തേ പാ​​​ത പി​​​ന്തു​​​ട​​​രു​​​ക​​​യാ​​​ണ്. സി​​​ക്ക് ക​​​ലാ​​​പ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ടെ​​​ന്നും അ​​​വ​​​ർ​​​ക്കു പി​​​ന്നി​​​ൽ ത​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു​​​മു​​​ള്ള സ​​​ന്ദേ​​​ശ​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ രാ​​​ഹു​​​ൽ ന​​​ൽ​​​കു​​​ന്ന​​​ത്. തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ജ​​​ന​​​രോ​​​ഷം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും അ​​​ദ്ദേ​​​ഹം ന​​​ൽ​​​കി.


ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി​​​യും സ​​​ഞ്ജ​​​യ് ഗാ​​​ന്ധി​​​യു​​​മാ​​​യും ഏ​​​റ്റ​​​വും അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി​​​രു​​​ന്നു ക​​​മ​​​ൽ​​​നാ​​​ഥ്. ഇ​​​ന്ധി​​​രാ​​​ഗാ​​​ന്ധി വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​തിനു പി​​​ന്നാ​​​ലെ ഡ​​​ൽ​​​ഹി ഗു​​​രു​​​ദ്വാ​​​ര​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്പോ​​​ൾ ക​​​മ​​​ൽ​​​നാ​​​ഥ് സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​നു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ സാ​​​ക്ഷി​​​മൊ​​​ഴി​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ​​​ഞ്ചാ​​​ബ്-​​​ഹ​​​രി​​​യാ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ലു​​​ള്ള എ​​​ഐ​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ക​​​മ​​​ൽ​​​നാ​​​ഥി​​​നെ നേ​​​ര​​​ത്തെ നി​​​യ​​​മി​​​ച്ച​​​പ്പോ​​​ൾ ഒ​​​രു വി​​​ഭാ​​​ഗം ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ഞ്ചാ​​​ബി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ൽ നി​​​ന്ന് ക​​​മ​​​ൽ​​​നാ​​​ഥി​​​നെ ഒ​​​ഴി​​​വാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.