പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനയ്ക്കു പണം നൽകേണ്ടെന്നു കേന്ദ്രം
Friday, December 14, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ള​യ​കാ​ല​ത്ത് വ്യോ​മ​സേ​ന ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് കേ​ര​ളം പ​ണം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള അ​ധി​ക​വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​നാ​യി ജി​എ​സ്ടി​ക്കു മേ​ൽ പ്ര​ത്യേ​ക സെ​സ് ചു​മ​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം സം​സ്ഥാ​ന​ത്തി​ന് ഗു​ണ​ക​ര​മ​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത​ൻ പ​റ​ഞ്ഞു.

ഇ​തേ​സ​മ​യം, കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​ർ​ക്ക് വി​ദേ​ശ​യാ​ത്ര​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. വി​ദേ​ശ സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്നു മ​റ്റും വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്ക​രു​തെ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ന​യ​പ​ര​മാ​യ തീ​രു​മാ​നം. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് വി​ദേ​ശ​ത്തു നി​ന്നു സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യത്തെത്തു​ട​ർ​ന്ന് കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ നി​ധി​യി​ൽ നി​ന്ന് (എ​ൻ​ഡി​ആ​ർ​എ​ഫ്) സം​സ്ഥാ​ന​ത്തി​ന് അ​ധി​ക​മാ​യ 3,048.39 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 600 കോ​ടി രൂ​പ നേ​ര​ത്തെ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മേ​യാ​ണ് വ്യോ​മ​സേ​ന​യു​ടെ ചെ​ല​വു​ക​ൾ കേ​ന്ദ്രം വ​ഹി​ക്കാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്തു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തി​ന് 33.79 കോ​ടി രൂ​പ​യു​ടെ ബി​ല്ല് വ്യോ​മ​സേ​ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ന​ൽ​കി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ലും മ​റ്റും കു​ടു​ങ്ങി​യ​വ​രെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത​തി​ന​ട​ക്കം ഉ​ണ്ടാ​യ തു​ക​യാ​ണി​ത്. വ്യോ​മ​സേ​ന​യു​ടെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ഇ​ത്ത​രം ചെ​ല​വ് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ൽ​ക​ണ​മെ​ന്ന​താ​ണ് പൊ​തു​ച​ട്ടം. ഇ​ത​നു​സ​രി​ച്ചാ​ണു തു​ക ക​ണ്‍ട്രോ​ള​ർ ഓ​ഫ് ഡി​ഫ​ൻ​സ് അ​ക്കൗ​ണ്ട്സി​ൽ അ​ടയ്​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് വ്യോ​മ​സേ​ന ക​ത്ത​യ​ച്ച​ത്.


എ​ന്നാ​ൽ, കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് ദു​രി​താ​ശ്വാ​സ സ​ഹാ​യ​ത്തി​നു പു​റ​മെ, വി​മാ​ന​ങ്ങ​ളു​ടെ ചെ​ല​വും വ​ഹി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റ​ാക്കിയ​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല സ​മി​തി​യാ​ണ്് കേ​ര​ള​ത്തി​ന്‍റെ ദു​രി​താ​ശ്വാ​സം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ജി​എ​സ്ടി​യി​ൽ പ​ത്തു ശ​ത​മാ​നം സെ​സ് ചു​മ​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തോ​ട് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ട​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. പ്രാ​യോ​ഗി​ക​മാ​യി കേ​ര​ള​ത്തി​നു ത​ന്നെ ഇ​തു ദോ​ഷ​ക​ര​മാ​കു​മെ​ന്നാ​ണ് ധ​ന​മ​ന്ത്രി അ​രു​ണ്‍ ജയ്റ്റ്‌ലിയു​ടെ അ​ഭി​പ്രാ​യം.

കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​യി സെ​സ് ചു​മ​ത്തി​യാ​ൽ സം​സ്ഥാ​ന​ത്ത് ഉ​ത്പന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​രും. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്ക് ഇ​ത് കൂ​ടു​ത​ൽ ഭാ​ര​മാ​കും. ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ലും കേ​ര​ള​ത്തി​നു ദോ​ഷ​മാ​ണി​ത്. വി​ല​ക്കു​റ​വു​ള്ള അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​തു കേ​ര​ള​ത്തി​ന്‍റെ വാ​ണി​ജ്യ, വ്യാ​പാ​ര മേ​ഖ​ല​യ്ക്കും സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​നും ക്ഷീ​ണ​മാ​കും.

വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് രാ​ജ്യ​ത്താ​ക​മാ​നം ജി​എ​സ്ടി​ക്കു മേ​ൽ പ്ര​ത്യേ​ക സെ​സ് ചു​മ​ത്താ​മെ​ന്ന നി​ർദേശം ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ആ​ഡം​ഭ​ര വ​സ്തു​ക്ക​ൾ​ക്ക് മേ​ൽ സെ​സ് ചു​മ​ത്താ​മെ​ന്ന നി​ർ​ദ്ദേ​ശം സം​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി ജ​യ്റ്റ്‌ലി പ​റ​ഞ്ഞു.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.