മുഖ്യനെ തീരുമാനിക്കാൻ ‘ശക്തി’ആപ്
Friday, December 14, 2018 12:52 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഹൈ​ടെ​ക് ത​ന്ത്രം പ​യ​റ്റി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പാർട്ടിയുടെ ‘ശക്തി’ എന്ന ആപ് വഴി പ്ര​വ​ർ​ത്ത​ക​രു​മാ​യി രാഹുൽ നേ​രിട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​. 45 ലക്ഷം പേർ ഈ ​ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഭൂ​രി​പ​ക്ഷം ല​ഭി​ച്ച മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ 7.3 ല​ക്ഷം പ്ര​വ​ർ​ത്ത​ക​ർ​ക്കും രാ​ഹു​ൽ വാ​ട്സ് ആ​പ്പി​ൽ ഓ​ഡി​യോ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു ചെ​വി ന​ൽ​കു​ന്ന പു​തി​യ കോ​ണ്‍ഗ്ര​സാ​ണ് ഇ​തെ​ന്നു കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ പ​റ​യു​ന്നു.

ആ​പ്പി​ലൂ​ടെ രാ​ഹു​ൽ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ : ആ​രാ​യി​രി​ക്ക​ണം അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി. ഒ​രു പേ​ര് മാ​ത്രം പ​റ​യൂ. നി​ങ്ങ​ൾ ആ​രു​ടെ പേ​രാ​ണ് പ​റ​ഞ്ഞ​തെ​ന്ന് ഞാ​ൻ മാ​ത്ര​മേ അ​റി​യൂ. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ക്കാ​ര്യം മ​റ്റാ​രും ത​ന്നെ അ​റി​യി​ല്ല. ബീ​പ് ശ​ബ്ദ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കൂ.


മു​ഖ്യ​മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ​ക്കാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം സോ​ണി​യ ഗാ​ന്ധി​യും പ്രിയങ്ക ഗാ ന്ധി യും തുഗ്‌ളക് റോഡിലെ രാ ഹുലിന്‍റെ വസതിയിലെത്തി.
ക​മ​ൽ നാ​ഥും ജ്യോ​തി​രാ​ദിത്യ സി​ന്ധ്യ​യും ഉ​ച്ച​യ്ക്ക് ശേ​ഷം ര​ണ്ടു വ​ട്ട​മാ​ണ് രാ​ഹു​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. അ​തി​നി​ടെ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി വി​ഷ​യം കൂ​ടു​ത​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ ആ​യ​തോ​ടെ അ​ശോ​ക് ഗെ​ലോ​ട്ട്, സ​ച്ചി​ൻ പൈ​ല​റ്റ് എന്നിവരുമായി രാഹു ൽ ര​ണ്ടു വ​ട്ടം വെ​വ്വേ​റെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.