റഫാൽ വിധി ഇന്ന്
Friday, December 14, 2018 2:23 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നുള്ള ക​രാ​റി​ലെ അ​ഴി​മ​തി​യെക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ളി​ൽ സു​പ്രീംകോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി, ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് വി​ധി പ​റ​യു​ക.

58,000 കോടിരൂപയുടെ റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​രാ​യ എം.​എ​ൽ. ശ​ർ​മ, വി​നീ​ത് ദ​ന്ത, ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ് എ​ന്നി​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​റി, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രും ക​ക്ഷി ചേ​ർ​ന്നി​ട്ടു​ണ്ട്. സി​ബി​ഐ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​നു കോ​ട​തി മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

126 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി യുപിഎ സർ ക്കാർ ഉ​ണ്ടാ​ക്കി​യ ക​രാ​ർ ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നു ശേ​ഷം 36 എണ്ണം ആ​ക്കി കു​റ​യ്ക്കു​ക​യും നേ​ര​ത്തെ നി​ശ്ച​യി​ച്ച വി​ല​യി​ൽ നി​ന്നു ഉ​യ​ർ​ത്തി വ​ലി​യ വി​ല നി​ശ്ച​യി​ക്കുകയും ചെയ്തതിൽ അ​ഴി​മ​തി ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. 36 റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ണ്ടാ​ക്കാ​നു​ള്ള ക​രാ​റി​ൽ ഫ്ര​ഞ്ച് സ​ർ​ക്കാ​രി​നു ബ​ന്ധ​മി​ല്ലെ​ന്നും ഫ്രഞ്ച് സർക്കാ രിന്‍റെ ഗാരന്‍റി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​ർ വാ​ദ​ത്തി​നി​ടെ സ​മ്മ​തി​ച്ചി​രു​ന്നു.


കൂ​ടാ​തെ, റ​ഫാ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ദ​സോ ഏ​വി​യേ​ഷ​ൻ ക​ന്പ​നി​യു​ടെ ഉ​പ​ക​ന്പ​നി​യാ​യി റി​ല​യ​ൻ​സ് ഡി​ഫ​ൻ​സ് ഉ​ൾ​പ്പെ​ട്ട​തി​നെക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും കേ​ന്ദ്ര​ത്തി​നു വേ​ണ്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചി​രു​ന്നു. രാ​ജ്യ​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ വി​മാ​ന​ങ്ങ​ളു​ടെ വി​ല വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.