പാർലമെന്‍റ് ഇന്നലെയും സ്തംഭിച്ചു
Saturday, December 15, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും ഇ​ന്ന​ലെ​യും സ്തം​ഭി​ച്ചു. സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​തി​നാ​ൽ ഇ​രുസ​ഭ​ക​ളും ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നി​ല്ല. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ചേ​രാ​നാ​യി ഇ​രു​സ​ഭ​ക​ളും പി​രി​യു​ക​യാ​യി​രു​ന്നു.

റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യ​ത്തി​നു ബ​ദ​ലാ​യി ഇ​ന്ന​ലെ റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ലോ​ക്സ​ഭ​യി​ൽ ബ​ഹ​ളം രൂ​ക്ഷ​മാ​യ​ത്. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ച്ഛാ​യ ന​ശി​പ്പി​ക്കാ​നാ​ണ് കോ​ണ്‍ഗ്ര​സ് ശ്ര​മി​ച്ച​തെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ​രാ​മ​ർ​ശി​ച്ച​തോ​ടെ മു​ദ്രാ​വാ​ക്യം വി​ളി ഉ​ച്ച​ത്തി​ലാ​യി. ഇ​തോ​ടെ തി​ങ്ക​ളാ​ഴ്ച ചേ​രാ​നാ​യി സ​ഭ പി​രി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.