ഐബി, റോ മേധാവികളുടെ കാലാവധി നീട്ടി
ഐബി, റോ മേധാവികളുടെ കാലാവധി നീട്ടി
Saturday, December 15, 2018 1:06 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ (ഐ​ബി), ഡ​യ​റ​ക്‌​ട​ർ രാ​ജീ​വ് ജ​യി​നും റി​സ​ർ​ച്ച് ആ​ൻ​ഡ് അ​നാ​ലി​സി​സ് വിം​ഗ് (റോ) ​ത​ല​വ​ൻ എ.​കെ.​ധ​സ്മാ​ന​യ്ക്കും കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ത്തു. ഈ ​മാ​സാ​വ​സാ​നം കാ​ലാ​വ​ധി തീ​രു​ന്ന ഇ​രു​വ​ർ​ക്കും ആ​റു​മാ​സം വീ​തം നീ​ട്ടി​ക്കി​ട്ടി. ജൂ​ൺ അ​വ​സാ​നം​വ​രെ അ​വ​ർ​ക്കു തു​ട​രാം.

ദി​നേ​ശ്വ​ർ ശ​ർ​മ വി​ര​മി​ച്ച​പ്പോ​ൾ 2017 ജ​നു​വ​രി ഒ​ന്നി​നാ​ണ് ജ​യി​ൻ ഐ​ബി ത​ല​വ​നാ​യ​ത്. ആ​ഭ്യ​ന്ത​ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ് ഐ​ബി. കാ​ഷ്മീ​ർ അ​ട​ക്കം സു​പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള ജ​യി​ൻ 1980-ലെ ​ജാ​ർ​ഖ​ണ്ഡ് കേ​ഡ‌​ർ ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ്.

ബ​ലൂ​ചി​സ്ഥാ​ൻ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക വൈ​ദ​ഗ്ധ്യ​മു​ള്ള ധ​സ്മാ​ന​ ര​ണ്ടു​വ​ർഷം മു​ന്പാ​ണ് വി​ദേ​ശ ചാ​ര​സം​ഘ​ട​ന​യാ​യ റോ​യു​ടെ മേ​ധാ​വി​യാ​യ​ത്. മ​ധ്യ​പ്ര​ദേ​ശ് കേ​ഡ​റി​ലെ 1980 ബാ​ച്ച് ഓ​ഫീ​സ​റാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.