ക്രിസ്റ്റ്യൻ മിഷേലിന്‍റെ കസ്റ്റഡി കാലാവധി നീട്ടി
Sunday, December 16, 2018 1:13 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഗ​​​സ്ത വെ​​​സ്റ്റ് ലാൻ​​​ഡ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഇ​​​ട​​​പാ​​​ടു​​​കേ​​​സി​​​ലെ മു​​​ഖ്യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ൻ ക്രി​​​സ്റ്റ്യ​​​ൻ മി​​​ഷേ​​​ലി​​​ന്‍റെ സി​​​ബി​​​ഐ ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി നീ​​​ട്ടി. ഡ​​​ൽ​​​ഹി പാ​​​ട്യാ​​​ല ഹൗ​​​സ് കോ​​​ട​​​തി നാ​​​ല് ദി​​​വ​​​സ​​​ത്തേ​​​ക്കു കൂ​​​ടി​​​യാ​​​ണ് ക​​​സ്റ്റ​​​ഡി കാ​​​ല​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത്. സു​​​പ്ര​​​ധാ​​​ന രേ​​​ഖ​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് മി​​​ഷേ​​​ലി​​​നോ​​​ട് ചോ​​​ദി​​​ച്ച് മ​​​ന​​​സി​​​ലാ​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്ന് സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.