കണ്ണന്താനം ഇടപെട്ട് പാസ്റ്ററെ മോചിപ്പിച്ചു
കണ്ണന്താനം ഇടപെട്ട് പാസ്റ്ററെ മോചിപ്പിച്ചു
Wednesday, December 19, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: ബ​ജ്‌​രം​ഗ്ദ​ളി​ന്‍റെ പ​രാ​തി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പാ​സ്റ്റ​റെ​യും സം​ഘ​ത്തെ​യും കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ഇ​ട​പെ​ട്ട് മോ​ചി​പ്പി​ച്ചു. കൈ​ക്കു​ഞ്ഞും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ട പാ​സ്റ്റ​ർ കെ.​വി. ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ പ്രാ​ർ​ഥ​ന​യ്ക്കി​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മീ​റ​റ്റി​ലെ മ​വാ​ന​യി​ൽനി​ന്നു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.


ഇ​ക്കാ​ര്യം അ​റി​ഞ്ഞ​പ്പോ​ൾത്തന്നെ മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കി​ര​ണി​നോ​ടു വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേത്തുട​ർ​ന്ന് ഇ​ന്നു രാ​വി​ലെ സം​ഘ​ത്തെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.