ആസാം 600 കോടിയുടെ കാർഷികകടം എഴുതിത്തള്ളി
Wednesday, December 19, 2018 12:58 AM IST
ഗോ​​ഹ​​ട്ടി: മ​​ധ്യ​​പ്ര​​ദേ​​ശി​​നും ഛത്തീ​​സ്ഗ​​ഡി​​നും പി​​ന്നാ​​ലെ ആ​​സാ​​മും കാ​​ർ​​ഷി​​ക​​ക​​ടം എ​​ഴു​​തി​​ത്ത​​ള്ളി. 600 കോ​​ടി രൂ​​പ​​യു​​ടെ കാ​​ർ​​ഷി​​ക​​ക​​ടം എ​​ഴു​​തി​​ത്ത​​ള്ളാ​​ൻ ആ​​സാം മ​​ന്ത്രി​​സ​​ഭാ യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

എ​​ട്ടു ല​​ക്ഷം ക​​ർ​​ഷ​​ക​​ർ​​ക്ക് പ്ര​​യോ​​ജ​​നം ല​​ഭി​​ക്കും. 25 ശ​​ത​​മാ​​നം ക​​ട​​മാ​​ണ് എ​​ഴു​​തി​​ത്ത​​ള്ളു​​ക. 25,000 രൂ​​പ​​വ​​രെ​​യാ​​ണ് എ​​ഴു​​തി​​ത്ത​​ള്ളു​​ന്ന ക​​ട​​ത്തി​​ന്‍റെ പ​​രി​​ധി. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​രി​​ക്കേ​​യാ​​ണു ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ നീ​​ക്കം. ക​​ർ​​ണാ​​ട​​ക, മ​​ഹാ​​രാ​​ഷ്‌​​ട്ര, ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സം​​സ്ഥാ​​ന​​ങ്ങ​​ൾ കാ​​ർ​​ഷി​​ക​​ക​​ടം എ​​ഴു​​തി​​ത്ത​​ള്ളി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.