പ്രളയ ദുരിതാശ്വാസം: ബിജെപി-സിപിഎം എംപിമാരുടെ വാക്പോര്
പ്രളയ ദുരിതാശ്വാസം: ബിജെപി-സിപിഎം എംപിമാരുടെ വാക്പോര്
Wednesday, December 19, 2018 12:58 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ വി​ഷ​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ൽ ബി​ജെ​പി- സി​പി​എം എം​പി​മാരുടെ വാ​ക്പോ​ര്.

പ്ര​ള​യം മ​നു​ഷ്യനി​ർ​മി​ത​മാ​ണെ​ന്നു ബി​ജെ​പി അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ച​തോ​ടെ​യാ​ണ് വാഗ്വാദം തു​ട​ങ്ങി​യ​ത്. ഇ​തി​നു യു​എ​ഇ​യി​ൽനി​ന്നു​ള്ള ധ​ന​സ​ഹാ​യം കി​ട്ടു​ന്ന​ത് കേ​ന്ദ്രം ത​ട​ഞ്ഞെ​ന്നു സി​പി​എം എം​പി​മാ​ർ തി​രി​ച്ച​ടി​ച്ചു. കോ​ണ്‍ഗ്ര​സ് നേ​താ​വ് എം. ​വീ​ര​പ്പ മൊ​യ്‌​ലി അ​ധ്യ​ക്ഷ​നാ​യ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യദു​ര​ന്ത സാ​ഹ​ച​ര്യ​ങ്ങ​ളും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച​യാ​യ​ത്.

വി​ഷ​യ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ൽനി​ന്നു​ള്ള എം​പി​മാ​രെ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി പ​ങ്കെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ച​ർ​ച്ച തു​ട​ങ്ങി​യ​തോ​ടെ, കേ​ര​ള​ത്തി​ലെ പ്ര​ള​യം മ​നു​ഷ്യ നി​ർ​മി​ത​മെ​ന്ന വാ​ദ​വു​മാ​യി ബി​ജെ​പി അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ഡാം ​തു​റ​ന്നു​വി​ട്ടും മ​റ്റും പ്ര​ള​യ ത്തിന്‍റെ രൂ​ക്ഷ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്നും അം​ഗ​ങ്ങ​ൾ വാ​ദി​ച്ചു.

ഇ​തി​ന് കേ​ര​ള​ത്തി​നു ല​ഭി​ക്കാ​നി​രു​ന്ന വി​ദേ​ശസ​ഹാ​യം ഇ​ല്ലാ​താ​ക്കി​യെ​ന്ന് എം.​ബി. രാ​ജേ​ഷ് എം​പി തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ൽ വ്യ​ക്ത​മാ​യ സ​ഹാ​യ വാ​ഗ്ദാ​ന​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ബി​ജെ​പി അം​ഗ​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കി. യു​എ​ഇ​യി​ൽനി​ന്നു 700 കോ​ടി കി​ട്ടു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​നു ഒൗ​ദ്യോ​ഗി​ക രേ​ഖ​യൊ​ന്നു​മി​ല്ലെ​ന്നും അ​വ​ർ വാ​ദി​ച്ചു. ഇ​തി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ യു​എ​ഇ​ക്ക് ന​ന്ദി അ​റി​യി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത് സി​പി​എം അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.


പ്ര​ള​യ​ത്തി​ൽ പെ​ട്ട​വ​രു​ടെ വീ​ടു പു​ന​ർ​നി​ർ​മാ​ണ​ത്തി​നു നാ​ലു ല​ക്ഷം രൂ​പ ന​ൽ​കു​ന്ന​ത് അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ചൂ​ണ്ടി​ക്കാ​ട്ടി. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ദു​ര​ന്ത മു​ഖ​ത്തുനി​ന്ന് 65,000 പേ​രെ ര​ക്ഷി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യ എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ, നൊ​ബേ​ൽ സ​മ്മാ​ന​ത്തി​ന് അ​വ​രെ ശി​പാ​ർ​ശ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി തീ​ര​ദേ​ശ സം​ര​ക്ഷ​ണസേ​ന രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​മു​ന്ന​യി​ച്ചു. പ്ര​ഫ. കെ.​വി. തോ​മ​സ്, പി. ​ക​രു​ണാ​ക​ര​ൻ, എ. ​സ​ന്പ​ത്ത്, പി.​കെ. ശ്രീ​മ​തി, ജോ​യി​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.