അടുത്തവർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ട് കണക്ക് പരീക്ഷ
അടുത്തവർഷം മുതൽ സിബിഎസ്ഇ പത്താം ക്ലാസിൽ രണ്ട് കണക്ക് പരീക്ഷ
Saturday, January 12, 2019 12:44 AM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം മു​ത​ൽ സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ക​ണ​ക്കു പ​രീ​ക്ഷ ര​ണ്ടു ത​ല​ത്തി​ൽ- നി​ല​വി​ലു​ള്ള​ത് അ​തേ​പ​ടി​യും ല​ളി​ത​മാ​യ അ​ടി​സ്ഥാ​ന പ​രീ​ക്ഷ​യും (മാ​ത്ത​മാ​റ്റി​ക്സ് സ്റ്റാ​ൻ​ഡേ​ർ​ഡ്, ബേ​സി​ക് എ​ന്നീ ല​വ​ലു​ക​ൾ) ന​ട​ത്തു​ന്നു. എ​ന്നാ​ൽ പാ​ഠ​പു​സ്ത​ക​ത്തി​ലോ, പാ​ഠ്യ​രീ​തി​യി​ലോ, ആ​ഭ്യ​ന്ത​ര വി​ല​യി​രു​ത്ത​ൽ സം​വി​ധാ​ന​ത്തി​ലോ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കി​ല്ലെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​പാ​ടി കൂ​ടി എ​ട്ട്, ഒ​ന്പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ൽ പു​തു​താ​യി കൊ​ണ്ടു​വ​രു​മെ​ന്നും സി​ബി​എ​സ്ഇ അ​റി​യി​ച്ചു. വൈ​ദ​ഗ്ധ്യ (സ്കി​ൽ) വി​ഷ​യം ആ​യാ​ണ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് കൊ​ണ്ടു​വ​രാ​ൻ സി​ബി​എ​സ്ഇ ഗ​വേ​ണിം​ഗ് ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ച​ത്.

ക​ണ​ക്കു പ​രീ​ക്ഷ​ക​ൾ ചി​ല കു​ട്ടി​ക​ൾ​ക്ക് വ​ലി​യ സ​മ്മ​ർ​ദം ഉ​ണ്ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് അ​ടി​സ്ഥാ​ന ക​ണ​ക്കു​ക​ളു​ടെ ചോ​ദ്യ​ങ്ങ​ളു​മാ​യി ല​ളി​ത​മാ​യ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സി​ബി​എ​സ്ഇ പ​റ​ഞ്ഞു. ഏ​താ​നും കു​ട്ടി​ക​ൾ​ക്ക് ഏ​റ്റ​വും വി​ഷ​മം പി​ടി​ച്ച വി​ഷ​യ​മാ​യ​തി​നാ​ലാ​ണു ക​ണ​ക്കി​നോ​ട് താ​ത്പ​ര്യം കൂ​ടു​ത​ലു​ള്ള​വ​ർ മാ​ത്രം നി​ല​വി​ലെ അ​തേ രീ​തി​യി​ലു​ള്ള പ​രീ​ക്ഷ എ​ഴു​തി​യാ​ൽ മ​തി​യെ​ന്നു നി​ശ്ച​യി​ച്ച​ത്. 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​നം മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന ര​ണ്ടു ത​ല ക​ണ​ക്കു പ​രീ​ക്ഷ​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ അ​ഭി​രു​ചി​യും ക​ഴി​വും നോ​ക്കി ഇ​ഷ്ട​മു​ള്ള പ​രീ​ക്ഷ തെ​ര​ഞ്ഞെ​ടു​ക്കാം. അ​ഫി​ലി​യേ​റ്റ് ചെ​യ്ത സ്കൂ​ളു​ക​ൾ പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക (ലി​സ്റ്റ് ഓ​ഫ് കാ​ൻ​ഡി​ഡേ​റ്റ്സ്) ബോ​ർ​ഡി​ന്‍റെ ഓ​ണ്‍ലൈ​നി​ൽ ന​ൽ​കു​ന്ന​തി​നു മു​ന്പാ​യി ഏ​തു ത​ല​ത്തി​ലു​ള്ള പ​രീ​ക്ഷ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് അ​റി​യി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​വ​കാ​ശം ന​ൽ​കും.


ക​ണ​ക്കി​ന്‍റെ മു​ഴു​വ​ൻ പാ​ഠ​ഭാ​ഗ​ങ്ങ​ളും എ​ല്ലാ കു​ട്ടി​ക​ളും ഇ​പ്പോ​ഴ​ത്തേ​തു പോ​ലെ വ​ർ​ഷം മു​ഴു​വ​ൻ പ​ഠി​ക്കേ​ണ്ട​തു​ണ്ട്. സി​ല​ബ​സ്, ക്ലാ​സ് റൂം ​പ​ഠി​പ്പി​ക്ക​ൽ, ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

ഈ ​വ​ർ​ഷ​ത്തെ സി​ബി​എ​സ്ഇ 10, 12 പ​രീ​ക്ഷ​ക​ൾ

പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15 മു​ത​ൽ ഏ​പ്രി​ൽ മൂ​ന്നു വ​രെ.
പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 21ന് ​തു​ട​ങ്ങി മാ​ർ​ച്ച് 29ന് ​അ​വ​സാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.