ശാരദ ചിട്ടിതട്ടിപ്പ്: നളിനി ചിദംബരത്തിനെതിരേ കുറ്റപത്രം
ശാരദ ചിട്ടിതട്ടിപ്പ്: നളിനി ചിദംബരത്തിനെതിരേ കുറ്റപത്രം
Saturday, January 12, 2019 12:44 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ശാ​​​ര​​​ദ ചി​​​ട്ടി​​​ത​​​ട്ടി​​​പ്പു ​കേ​​​സി​​​ൽ മു​​​ൻ കേ​​​ന്ദ്ര​​​ധ​​​ന​​​മ​​​ന്ത്രി പി.​ ​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന്‍റെ ഭാ​​​ര്യ ന​​​ളി​​​നി ചി​​​ദം​​​ബ​​​ര​​​ത്തി​​​നെ​​​തി​​​രേ സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു. ശാ​​​ര​​​ദ ഗ്രൂ​​​പ്പിൽ​​നി​​​ന്ന് 1.4 കോ​​​ടി​​​രൂ​​​പ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. സെ​​​ബി, ആ​​​ർ​​​ഒ​​​സി തു​​​ട​​​ങ്ങി​​​യ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ​​നി​​​ന്ന് സ്ഥാ​​​പ​​​ന​​​ത്തെ ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ നി​​​ഗ​​​മ​​​നം. 2010-12 കാ​​​ല​​​ത്താ​​​ണു പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​തെ​​​ന്നു കോ​​​ൽ​​​ക്കത്ത​​​യി​​​ലെ ബ​​​റ​​​സ​​​ത് പ്ര​​​ത്യേ​​​ക​​​കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.


ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് 2,500 കോ​​​ടി​ രൂ​​​പ​​​യാ​​​ണ് ശാ​​​ര​​​ദ ഗ്രൂ​​​പ്പ് ക​​​ന്പ​​​നികൾ ശേ​​​ഖ​​​രി​​​ച്ച​​​ത്. വാ​​​ഗ്ദാ​​​നം ചെ​​​യ്ത തു​​​ക നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു ന​​​ൽ​​​കി​​​യ​​​തു​​​മി​​​ല്ല. 2014 ൽ ശാ​​​ര​​​ദ ചി​​​ട്ടി​​​ത​​​ട്ടി​​​പ്പ് കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റി സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.