പൗരത്വ ബില്ലിനെതിരേ മേഘാലയയിൽ ബിജെപി പിന്തുണയോടെ പ്രമേയം
Saturday, January 12, 2019 12:45 AM IST
ഷി​​ല്ലോം​​ഗ്: കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പാ​​സാ​​ക്കി​​യ പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി ബി​​ല്ലി​​നെ​​തി​​രേ മേ​​ഘാ​​ല​​യ മ​​ന്ത്രി​​സ​​ഭ പ്ര​​മേ​​യം പാ​​സാ​​ക്കി. മ​​ന്ത്രി​​സ​​ഭ​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ ര​​ണ്ടു ബി​​ജെ​​പി മ​​ന്ത്രി​​മാ​​ർ പ്ര​​മേ​​യ​​ത്തെ അ​​നു​​കൂ​​ലി​​ച്ചു.

മേ​​ഘാ​​ല​​യ​​യി​​ലെ ജ​​ന​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണു ത​​ങ്ങ​​ളെ​​ന്നും അ​​തി​​നാ​​ലാ​​ണു പ്ര​​മേ​​യ​​ത്തെ പി​​ന്തു​​ണ​​ച്ച​​തെ​​ന്നും ആ​​രോ​​ഗ്യ​​മ​​ന്ത്രി​​ബി​​ജെ​​പിക്കാരനായ എ.​​എ​​ൽ. ഹെ​​ക് പ​​റ​​ഞ്ഞു. ഭ​​ര​​ണ​​മു​​ന്ന​​ണി​​ക്കു നേ​​തൃ​​ത്വം ന​​ല്കു​​ന്ന എ​​ൻ​​പി​​പി, യു​​ണൈ​​റ്റ​​ഡ് ഡെ​​മോ​​ക്രാ​​റ്റി​​ക് പാ​​ർ​​ട്ടി, ബി​​ജെ​​പി, കോ​​ൺ​​ഗ്ര​​സ് എ​​ന്നീ പാ​​ർ​​ട്ടി​​ക​​ളെ​​ല്ലാം പൗ​​ര​​ത്വ ബി​​ല്ലി​​നെ എ​​തി​​ർ​​ക്കു​​ക​​യാ​​ണ്. പൗ​​ര​​ത്വ ബി​​ല്ലി​​ലൂ​​ടെ അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​ർ​​ക്ക് വാ​​തി​​ൽ തു​​റ​​ന്നി​​രി​​ക്കു​​ക​​യാ​​ണെ​​ന്നു സ്പീ​​ക്ക​​ർ ഡോ​​ൺ​​കു​​പാ​​ർ റോ​​യി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.