ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് നബ കിഷോർ ദാസ് പാർട്ടിവിട്ടു
ഒഡീഷ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ്  നബ കിഷോർ ദാസ് പാർട്ടിവിട്ടു
Thursday, January 17, 2019 1:49 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ലോ​​ക്സ​​ഭാ, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​രി​​ക്കേ ഒ​​ഡീ​​ഷ​​യി​​ൽ കോ​​ൺ​​ഗ്ര​​സി​​ന് ക​​ന​​ത്ത തി​​രി​​ച്ച​​ടി.

കോ​​ൺ​​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റും എം​​എ​​ൽ​​എ​​യു​​മാ​​യ ന​​ബ കി​​ഷോ​​ർ ദാ​​സ് പാ​​ർ​​ട്ടി വി​​ട്ടു. ഇ​​ദ്ദേ​​ഹം ബി​​ജെ​​ഡി​​യി​​ൽ ചേ​​രും.

ജാ​​ർ​​സു​​ഗു​​ദ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു ര​​ണ്ടു ത​​വ​​ണ എം​​എ​​ൽ​​എ​​യാ​​യ ആ​​ളാ​​ണ് ദാ​​സ്. പാ​​ർ​​ട്ടി വി​​ടു​​ന്ന​​താ​​യി ര​​ണ്ടു ദി​​വ​​സം മു​​ന്പേ ദാ​​സ് സൂ​​ച​​ന ന​​ല്കി​​യി​​രു​​ന്നു.


ജാ​​ർ​​സു​​ഗു​​ദ മേ​​ഖ​​ല​​യി​​ൽ ന​​ല്ല സ്വാ​​ധീ​​ന​​മു​​ള്ള നേ​​താ​​വാ​​ണു ന​​ബ കി​​ഷോ​​ർ ദാ​​സ്. 2017 ൽ ​​ജി​​ല്ല പ​​രി​​ഷ​​ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സി​​നു വി​​ജ​​യ​​മൊ​​രു​​ക്കി​​യ​​തു ദാ​​സ് ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.