സംവരണത്തിന് അർഹരായവർ ഇപ്പോഴും പടിക്കു പുറത്ത്
Thursday, January 17, 2019 2:14 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​നു നി​യ​മം കൊ​ണ്ടുവ​ന്നു സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെടെ തി​ടു​ക്ക​ത്തി​ൽ ന​ട​പ്പാ​ക്കു​ന്പോ​ൾ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ട​ക്കം എ, ​ബി ഗ്രൂ​പ്പ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​സ്‌​സി, എ​സ്ടി, മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യ​മി​ല്ല.

രാ​ജ്യ​ത്തെ 40 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മ​പ​ര​മാ​യി ല​ഭി​ക്കേ​ണ്ട സം​വ​രാ​ണാ​നു​കൂ​ല്യ​ത്തി​ന്‍റെ പാ​തി​യാ​യ 14.38 ശ​ത​മാ​നം മാ​ത്ര​മേ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ളൂ. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ഒ​ബി​സി പ്രാ​തി​നി​ധ്യം പാ​തി മാ​ത്ര​മാ​ണെ​ങ്കി​ൽ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ ഇ​വ​ർ​ക്ക് പ്രാ​തി​നി​ധ്യ​മേ​യി​ല്ല. അ​താ​യ​ത്, 40 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ 95.2 ശ​ത​മാ​നം പ്ര​ഫ​സ​ർ​മാ​രും 92.9 ശ​ത​മാ​നം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രും, 66.27 ശ​ത​മാ​നം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​യ​മ​നം ല​ഭി​ച്ച​വ​രാ​ണ്.

കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം, മ​റ്റു വ​കു​പ്പു​ക​ൾ, രാ​ഷ്‌ട്രപ​തി​യു​ടെ​യും ഉ​പ​രാ​ഷ്‌ട്രപ​തി​യു​ടെ​യും ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സം​വ​രാ​ണാ​നു​കൂ​ല്യം ഉ​ള്ള എ​സ്‌​സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ല​ഭി​ച്ചി​ട്ടി​ല്ല. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ ദാ​താ​ക്ക​ളാ​യ റെ​യി​ൽ​വേ​യി​ൽ പോ​ലും ഗ്രൂ​പ്പ് എ, ​ബി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട 16,381 ഓ​ഫീ​സ​ർ​മാ​രി​ൽ​ 1,319 (8.05 ശ​ത​മാ​നം) പേ​ർ മാ​ത്ര​മാ​ണു മ​റ്റു പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​ർ. 1965ലെ ​കേ​ന്ദ്ര സി​വി​ൽ സ​ർ​വീ​സ് നി​യ​മം അ​നു​സ​രി​ച്ച് എ​ല്ലാ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി ജീ​വ​ന​ക്കാ​രെ തി​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും മു​ക​ളി​ൽ ഗ്രൂ​പ്പ് എ​ പി​ന്നെ ബി, ​സി, അ​വ​സാ​ന​മാ​യി ഗ്രൂ​പ്പ് ഡി​ ആ​ണ്. ഏ​ഴാം ശ​ന്പ​ള​ക്ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് 33.02 ല​ക്ഷം ജീ​വ​ന​ക്കാ​രാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​ത്. ഇ​തി​ൽ എ​ട്ടു ശ​ത​മാ​നം ഗ്രൂ​പ്പ് എ​യി​ലും മൂ​ന്നു ശ​ത​മാ​നം പേ​ർ ഗ്രൂ​പ്പ് ബിയി​ലു​മാ​ണ്. ഗ്രൂ​പ്പ് എ​യി​ൽ പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ യു​പി​എ​സ്‌സിയും ബി ​വി​ഭാ​ഗ​ത്തി​ൽ പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ സ്റ്റാ​ഫ് സെ​ല​ക്ഷ​ൻ ക​മ്മീ​ഷ​നു​മാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഉ​ൾ​പ്പെടെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ എ​സ്സി, എ​സ്ടി, ഒ​ബി​സി വി​ഭാ​ഗ​ത്തി​ലും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​മു​ള്ള ജീ​വ​ന​ക്കാ​രു​ടെ ക​ണ​ക്കു​ക​ൾ (ശ​ത​മാ​ന​ത്തി​ലും) താ​ഴെ പ​റ​യു​ന്ന വി​ധ​ത്തി​ലാ​ണ്.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ

* 1,125 പ്ര​ഫ​സ​ർ​മാ​രി​ൽ 39 പേ​ർ (3.47 ശ​ത​മാ​നം) എ​സ്‌സി വി​ഭാ​ഗ​ത്തി​ൽ നി​ന്നും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് എ​ട്ടും (0.7 ശ​ത​മാ​നം) മാ​ത്ര​മാ​ണു​ള്ള​ത്.

* 2,620 അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​രി​ൽ 319 (12.02 ശ​ത​മാ​നം) പേ​ർ എ​സ്‌സി വി​ഭാ​ഗ​ത്തി​ൽ നി​ന്നും 34 (1.3 ശ​ത​മാ​നം) പേ​ർ എ​സ്ടി വിഭാഗത്തിൽനിന്നും മാ​ത്ര​മാ​ണു​ള്ള​ത്.


* 7,741 അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രി​ൽ 931 (12.02 ശ​ത​മാ​നം) പേ​ർ എ​സ്‌സി വി​ഭാ​ഗ​ത്തി​ൽ നി​ന്നും 423 (5.46 ശ​ത​മാ​നം) പേ​ർ എ​സ്ടി വി​ഭാ​ഗ​ത്തി​ൽ നി​ന്നും 1,113 (14.38 ശ​ത​മാ​നം) പേ​ർ ഒ​ബി​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​മാ​ണ്.

* അ​ന​ധ്യാ​പ​ക വി​ഭാ​ഗ​ത്തി​ൽ എ​സ്‌സി വി​ഭാ​ഗ​ത്തി​ൽനി​ന്നും 8.96 ശ​ത​മാ​നം എ​സ്ടി 4.25, ഒ​ബി​സി 10.17 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​മ​നം ന​ട​ന്നി​ട്ടു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രി​ൽ 76.14 ശ​ത​മാ​നം പേ​രും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണു​ള്ള​ത്.

* വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ (എ,​ ബി ഗ്രൂ​പ്പ് ഓ​ഫീ​സ​ർ​മാ​ർ)

* റെ​യി​ൽ​വേ - ആ​കെ 16,381 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി 2,551 (15.57 ശ​ത​മാ​നം), എ​സ്ടി 1,238 (7.56 ശ​ത​മാ​നം), ഒ​ബി​സി 1,319 (8.05 ശ​ത​മാ​നം), ജ​ന​റ​ൽ 11,273 (68.82 ശ​ത​മാ​നം).

* 71 വ​കു​പ്പു​ക​ളി​ൽ - ആ​കെ 3,43,777 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി 52,487 (15.57 ശ​ത​മാ​നം) എ​സ്ടി 23,488 (6.83 ശ​ത​മാ​നം), 51,384 (14.94 ശ​ത​മാ​നം), ജ​ന​റ​ൽ 2,16,408 (62.95 ശ​ത​മാ​നം).

* എ​ച്ച്ആ​ർ​ഡി മ​ന്ത്രാ​ല​യം- ആ​കെ 665 ജീ​വ​ന​ക്കാ​രി​ൽ 126 (18.94 ശ​ത​മാ​നം) എ​സ്‌സി 43 (6.47 ശ​ത​മാ​നം), ഒ​ബി​സി 56 (8.42 ശ​ത​മാ​നം), ജ​ന​റ​ൽ 440 (66.17 ശ​ത​മാ​നം).

* കാ​ബി​ന​റ്റ് സെ​ക്ര​ട്ടേറി​യ​റ്റ് - ആ​കെ 162 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി 15 (9.26 ശ​ത​മാ​നം), എ​സ്ടി ര​ണ്ട് (1.23 ശ​ത​മാ​നം) ഒ​ബി​സി 15 (9.26 ശ​ത​മാ​നം)​ജ​ന​റ​ൽ 130 ശ​ത​മാ​നം (80.25 ശ​ത​മാ​നം).

* നീ​തി ആ​യോ​ഗ് - ആ​കെ 344 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി 47 (13.66 ശ​ത​മാ​നം), എ​സ്ടി 17 (4.94 ശ​ത​മാ​നം), ഒ​ബി​സി 26 (7.56 ശ​ത​മാ​നം) ജ​ന​റ​ൽ 97 (74.62 ശ​ത​മാ​നം).

* പ്ര​സി​ഡ​ന്‍റ്സ് സെ​ക്ര​ട്ടേറി​യ​റ്റ് - ആ​കെ 130 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി 18 (13.85 ശ​ത​മാ​നം), എ​സ്ടി അ​ഞ്ച് (3.85 ശ​ത​മാ​നം, ഒ​ബി​സി 10 (7.69ല ​ശ​ത​മാ​നം), ജ​ന​റ​ൽ 97 (74.62 ശ​ത​മാ​നം).

* വൈ​സ് പ്ര​സി​ഡ​ന്‍റ്സ് സെ​ക്ര​ട്ടേറി​യ​റ്റ് - ആ​കെ 13 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി ര​ണ്ട് (15.38 ശ​ത​മാ​നം) എ​സ്ടി വി​ഭാ​ഗ​ത്തി​ൽ ന്ി​ന്നാ​രു​മി​ല്ല, ഒ​ബി​സി ഒ​ന്ന് (7.69 ശ​ത​മാ​നം, ജ​ന​റ​ൽ 10 (76.92 ശ​ത​മാ​നം).

* യു​പി​എ​സ്സി - ആ​കെ 105 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി 20 (19.05 ശ​ത​മാ​നം), എ​സ്ടി അ​ഞ്ച് (4.76 ശ​ത​മാ​നം), ഒ​ബി​സി 12 (11.43 ശ​ത​മാ​നം, ജ​ന​റ​ൽ 68 (64.76 ശ​ത​മാ​നം).

* സി​എ​ജി 31,115 ജീ​വ​ന​ക്കാ​രി​ൽ എ​സ്‌സി 5.369 (17.26 ശ​ത​മാ​നം), എ​സ്ടി 2411 (7.75 ശ​ത​മാ​നം), ഒ​ബി​സി 2,563 (8.24 ശ​ത​മാ​നം), ജ​ന​റ​ൽ 20,782 (66.79 ശ​ത​മാ​നം).

2018 ഏ​പ്രി​ൽ ഒ​ന്നു വ​രെ​യു​ള്ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ണ​ക്കു​ക​ൾ യു​ജി​സി​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം, റ​യി​ൽ​വേ, പേ​ഴ്സ​ണ​ൽ മ​ന്ത്രാ​ല​യ​വും ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്ര​ത്തി​ന് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭ്യ​മാ​ക്കി​യ​താ​ണ്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.