ചികിത്സയിൽ കഴിയുന്ന ജയ്റ്റ്‌ലിക്കു രാഹുലിന്‍റെ ആശംസ
ചികിത്സയിൽ കഴിയുന്ന ജയ്റ്റ്‌ലിക്കു രാഹുലിന്‍റെ ആശംസ
Thursday, January 17, 2019 2:14 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് ആ​ശം​സ​ക​ളു​മാ​യി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​യ്റ്റ്‌ലി വേ​ഗം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​ടെ​യും ത​ന്‍റെ​യും സ്നേ​ഹ​വും ആ​ശം​സ​ക​ളു​മു​ണ്ടെ​ന്ന് രാ​ഹു​ൽ പഞ്ഞു.

വൃക്ക മാറ്റിവയ്ക്കലിനെത്തു ടർന്നുള്ള മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​ണു ജ​യ്റ്റ്‌ലി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ​തെ​ന്നും ഈ​യാ​ഴ്ച അ​വ​സാ​നം തി​രി​ച്ചെ​ത്തു​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ജ​യ്റ്റ്‌ലി അ​വ​ത​രി​പ്പി​ക്കേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണു ജ​യ്റ്റ്‌ലി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ​ത്.


അ​രു​ണ്‍ ജ​യ്റ്റ്‌ലിക്ക് സു​ഖ​മി​ല്ലെ​ന്ന​റി​ഞ്ഞ താ​ൻ ത​ക​ർ​ന്നു. ആ​ശ​യ​ങ്ങ​ളു​ടെ പേ​രി​ൽ ഞ​ങ്ങ​ൾ ദി​വ​സ​വും പോ​ര​ടി​ക്കാ​റു​ണ്ട്. പ​ക്ഷേ, അ​ദ്ദേ​ഹം വേ​ഗം സു​ഖം പ്രാ​പി​ക്കു​ന്ന​തി​നാ​യി കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​ടെ​യും എ​ന്‍റെ​യും സ്നേ​ഹ​വും ശു​ഭാ​ശം​സ​ക​ളും നേ​രു​ന്നു. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ൽ ജ​യ്റ്റി​ലി​യോ​ടും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടു​മൊ​പ്പം നൂ​റു ശ​ത​മാ​ന​വും ഞ​ങ്ങ​ളു​ണ്ട്- ട്വി​റ്റ​റി​ൽ രാ​ഹു​ൽ എ​ഴു​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.