മോദി സർക്കാരിന്‍റെ അവസാന നയപ്രഖ്യാപനം 31ന്
മോദി സർക്കാരിന്‍റെ അവസാന നയപ്രഖ്യാപനം 31ന്
Thursday, January 17, 2019 2:14 AM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം 31ന് ​രാ​ഷ്‌ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ന​ട​ത്തും. പി​റ്റേ​ന്ന് ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ്.

പ​തി​നാ​റാം ലോ​ക്സ​ഭ​യു​ടെ 31ന് ​തു​ട​ങ്ങി ഫെ​ബ്രു​വ​രി 13ന് ​അ​വ​സാ​നി​ക്കു​ന്ന 17-ാമ​ത് സ​മ്മേ​ള​നം രാ​‌ഷ‌്ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തോ​ടെ​യാ​കും ആ​രം​ഭി​ക്കു​ക. ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക സ​ർ​വേ​യും അ​ന്നു​ത​ന്നെ ലോ​ക്സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കും. അ​മേ​രി​ക്ക​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു പോ​യ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി പി​റ്റേ​ന്ന് പൊ​തു​ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും. റെ​യി​ൽ​വേ ബ​ജ​റ്റും പൊ​തു​ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.


അ​ടു​ത്ത ജൂ​ണ്‍ വ​രെ​യു​ള്ള ചെ​ല​വു​ക​ൾ​ക്കു​ള്ള ധ​നാ​ഭ്യ​ർ​ഥ​ന​ക​ളാ​കും പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ക. മേ​യ് മാ​സ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന പു​തി​യ കേ​ന്ദ്ര​സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ ബാ​ക്കി​യു​ള്ള മാ​സ​ങ്ങ​ൾ​ക്കാ​യി പി​ന്നീ​ട് മ​റ്റൊ​രു ബ​ജ​റ്റ് കൂ​ടി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണു പ​തി​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.