ഡാൻസ് ബാർ നിയന്ത്രണങ്ങളിൽ ഇളവ്
ഡാൻസ് ബാർ നിയന്ത്രണങ്ങളിൽ ഇളവ്
Thursday, January 17, 2019 11:19 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഡാ​ൻ​സ് ബാ​റു​ക​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി ഇ​ള​വ് വ​രു​ത്തി. ഡാ​ൻ​സ് ബാ​റു​ക​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​രു​ന്ന വി​ധം 2016ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​ള​വു​ക​ൾ വ​രു​ത്തി​യ​ത്.

ഡാ​ൻ​സ് ബാ​റു​ക​ളി​ൽ മ​ദ്യം വി​ള​ന്പാം. ഇ​തി​നാ​യി പ്ര​ത്യേ​കം വേ​ർ​തി​രി​ച്ച സ്ഥ​ല​ങ്ങ​ൾ വേ​ണ്ട . ബാ​റു​ട​മ​ക​ളു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്തു മും​ബൈ പോ​ലെ തി​ര​ക്കു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഡാ​ൻ​സ് ബാ​റു​ക​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ ആ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.


ഡാ​ൻ​സ് ബാ​റു​ക​ളി​ൽ സി​സി ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന നീ​ക്കി. നൃ​ത്തം ചെ​യ്യു​ന്ന​വ​ർ​ക്ക് ടി​പ്പ് ന​ല്​കു​ന്ന​തി​നു​ള്ള അ​നു​മ​തി​യും കോ​ട​തി ന​ല്കി. എ​ന്നാ​ൽ, നോ​ട്ടു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു കൊ​ടു​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഡാ​ൻ​സ് ബാ​റു​ക​ളു​ടെ സ​മ​യ​പ​രി​ധി വൈ​കു​ന്നേ​രം ആ​റു മ​ണി മു​ത​ൽ രാ​ത്രി പ​തി​നൊ​ന്ന​ര വ​രെ​യാ​ക്കി. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​കു​ന്നു​ണ്ടെന്ന് ​മ​ഹാ​രാ​ഷ്‌ട്ര സ​ർ​ക്കാ​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​ത്തി​നെ​തി​രേ ന​ർ​ത്ത​ക​രും വെ​യി​ട്ര​സു​മാ​രും ന​ല്​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.