ജ​​ന​​ക്കൂ​​ട്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു തീ​​വ​​ച്ചു
Saturday, January 19, 2019 12:47 AM IST
ഭാ​​ഭു​​വ: മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ യു​​വ​​തി മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബി​​ഹാ​​റി​​ൽ ജ​​ന​​ക്കൂ​​ട്ടം പോ​​ലീ​​സ് സ്റ്റേ​​ഷ​​നു തീ​​വ​​ച്ചു. ക​​ല്ലേ​​റി​​ൽ ഡി​​എ​​സ്പി അ​​ട​​ക്കം ആ​​റു പോ​​ലീ​​സു​​കാ​​ർ​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. അ​​ക്ര​​മി​​ക​​ളെ പി​​രി​​ച്ചു​​വി​​ടാ​​ൻ പോ​​ലീ​​സ് ആ​​കാ​​ശ​​ത്തേ​​ക്കു വെ​​ടി​​വ​​ച്ചു. കൈ​​മു​​ർ ജി​​ല്ല​​യി​​ലെ രാം​​ഗ​​ഡ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നാ​​ണ് ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​ത്.


മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ പെ​​ൺ​​കു​​ട്ടി​​യെ ഇ​​ട​​തു​​കൈ അ​​റ്റ നി​​ല​​യി​​ൽ റെ​​യി​​ൽ​​പ്പാ​​ള​​ത്തി​​ലാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്. ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ പെ​​ൺ​​കു​​ട്ടി മ​​രി​​ച്ചു. ഇ​​തേ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു ജ​​ന​​ക്കൂ​​ട്ടം പ്ര​​കോ​​പി​​ത​​രാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.