രാഹുലിന്‍റെ എറണാകുളത്തെ പരിപാടിക്ക് അരലക്ഷം പേരെ അണിനിരത്തും
രാഹുലിന്‍റെ എറണാകുളത്തെ പരിപാടിക്ക് അരലക്ഷം പേരെ അണിനിരത്തും
Saturday, January 19, 2019 12:47 AM IST
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ള​ത്ത് രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന കോ​ണ്‍ഗ്ര​സ് ബൂ​ത്ത് നേ​താ​ക്ക​ളു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​നം 29ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ത്തും. യു​വ​ജ​ന​ങ്ങ​ളു​മാ​യു​ള്ള രാ​ഹു​ലി​ന്‍റെ സം​വാ​ദം ഉ​ച്ച​യ്ക്കു മു​ന്പാ​യി ന​ട​ത്താ​നാ​ണ് ആ​ലോ​ച​ന. പ്രതിനിധി സമ്മേളനത്തിൽ അര ലക്ഷം പേർ പങ്കെടുക്കും.

ഇ​രു​പ​ത്തി​യൊ​ന്പ​തി​ന് രാ​വി​ലെ എ​ത്തു​ന്ന രാ​ഹു​ൽ അ​ന്നു മു​ഴു​വ​ൻ എ​റ​ണാ​കു​ള​ത്ത് ത​ങ്ങും. യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും ച​ർ​ച്ച​യും നി​ർ​ണാ​യകമാ​കും. രാ​ഹു​ലി​നെ കാ​ണാ​നാ​യി അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടു​ള്ള​വ​രുമായും മ​റ്റു പ്ര​മു​ഖ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​യ്​ക്ക് രാ​ഹു​ൽ വി​മു​ഖ​ത പ​റ​ഞ്ഞി​ട്ടി​ല്ല.


സം​സ്ഥാ​ന​ത്തെ 25,000 ബൂ​ത്തുകളിലെ പ്ര​സി​ഡ​ന്‍റു​മാ​രും വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും സം​സ്ഥാ​ന, ജി​ല്ലാ നേ​താ​ക്ക​ളും എം​പി​മാ​രും എ​ൽ​എ​ൽ​എ​മാ​രും കോ​ണ്‍ഗ്ര​സ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള ത​ന്ത്ര​ങ്ങ​ളും കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.