ജാർഖണ്ഡിൽ കോൺഗ്രസ്-ജെഎംഎം നേതൃത്വത്തിൽ മഹാസഖ്യം
Saturday, January 19, 2019 12:47 AM IST
റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ൽ ലോ​​ക്സ​​ഭാ, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ​​യും ജാ​​ർ​​ഖ​​ണ്ഡ് മു​​ക്തി മോ​​ർ​​ച്ച(​​ജെ​​എം​​എം)​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ഹാ​​സ​​ഖ്യ​​ത്തി​​നു ധാ​​ര​​ണ​​യാ​​യി. ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സും നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജെ​​എം​​എ​​മ്മും സ​​ഖ്യ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കും.

ജാ​​ർ​​ഖ​​ണ്ഡ് വി​​കാ​​സ് മോ​​ർ​​ച്ച(​​പ്ര​​ജാ താ​​ന്ത്രി​​ക്), ആ​​ർ​​ജെ​​ഡി, സി​​പി​​ഐ ക​​ക്ഷി​​ക​​ളും മ​​ഹാ​​സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​കും ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ഹാ​​സ​​ഖ്യ ച​​ർ​​ച്ച​​യി​​ൽ ജെ​​എം​​എം വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ഹേ​​മ​​ന്ത് സോ​​റ​​ൻ, ജെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് അ​​ജോ​​യ്കു​​മാ​​ർ, ജാ​​ർ​​ഖ​​ണ്ഡ് വി​​കാ​​സ് മോ​​ർ​​ച്ച(​​പ്ര​​ജാ താ​​ന്ത്രി​​ക്), പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു​​ലാ​​ൽ മ​​റാ​​ൻ​​ഡി, ആ​​ർ​​ജെ​​ഡി ജാ​​ർ​​ഖ​​ണ്ഡ് ഘ​​ട​​കം പ്ര​​സി​​ഡ​​ന്‍റ് അ​​ന്ന​​പൂ​​ർ​​ണാ​​ദേ​​വി, സി​​പി​​ഐ നേ​​താ​​വ് ഭു​​വ​​നേ​​ശ്വ​​ർ മേ​​ത്ത എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.


സീ​​റ്റ് വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ച് ഈ ​​മാ​​സം 30ന് ​​ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നു ജെ​​പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ അ​​ജോ​​യ് കു​​മാ​​ർ പ​​റ​​ഞ്ഞു. ജാ​​ർ​​ഖ​​ണ്ഡി​​ൽ ഈ​​യി​​ടെ ന​​ട​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലെ വി​​ജ​​യം പ്ര​​തി​​പ​​ക്ഷ​​ത്തി​​ന് ഊ​​ർ​​ജം പ​​ക​​രു​​ന്ന​​താ​​ണ്. ജാ​​ർ​​ഖ​​ണ്ഡി​​ൽ 14 ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണു​​ള്ള​​ത്. ക​​ഴി​​ഞ്ഞ ത​​വ​​ണ 12 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ബി​​ജെ​​പി വി​​ജ​​യി​​ച്ചു. ര​​ണ്ടെ​​ണ്ണം ജെ​​എം​​എ​​മ്മി​​നു ല​​ഭി​​ച്ചു. കോ​​ൺ​​ഗ്ര​​സി​​ന് സീ​​റ്റൊ​​ന്നു​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.