സിദ്ധരാമയ്യയുടെ മെഴ്സിഡസിനു പിന്നാലെ വിവാദം
സിദ്ധരാമയ്യയുടെ മെഴ്സിഡസിനു പിന്നാലെ വിവാദം
Monday, January 21, 2019 12:30 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മെ​​​ഴ്സി​​​ഡ​​​സ് ബ​​​ൻ​​​സ് കാ​​​റി​​​നെ പി​​​ന്തു​​​ട​​​ർ​​​ന്നു വി​​​വാ​​​ദ​​​വും. എം​​​എ​​​ൽ​​​എ​​​യാ​​​യ ബൈ​​​രാ​​​തി സു​​​രേ​​​ഷ് സ​​മ്മാ​​നി​​ച്ച ആ​​​ഡം​​​ബ​​​ര കാ​​​റാ​​​ണു സി​​​ദ്ധ​​​രാ​​​മ​​​യ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് മാ​​​ധ്യ​​​മ​​​വാ​​​ർ​​​ത്ത​​​ക​​​ൾ. എ​​​ന്നാ​​​ൽ, എം​​​എ​​​ൽ​​​എ​​​യു​​​ടെ സ​​മ്മാ​​ന​​മ​​​ല്ലെ​​​ന്നും സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ യാ​​​ത്ര​​​യ്ക്കാ​​​യി എം​​​എ​​​ൽ​​​എ കാ​​​ർ വി​​​ട്ടു​​​ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​​ന്നു​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം. സു​​​ഹൃ​​​ത്തി​​​ന്‍റെ കാ​​​ർ യാ​​​ത്ര​​​യ്ക്കാ​​​യി സി​​​ദ്ധ​​​രാ​​​മ​​​യ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നു ക​​​രു​​​തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നു മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു.

സം​​​ഭാ​​​വ​​​ന​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ സി​​​ദ്ധ​​​രാ​​​മ​​​യ്യ പ​​​ല ത​​​വ​​​ണ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​യി​​​ട്ടു​​​ണ്ട്. മു​​​ൻ​​​മ​​​ന്ത്രി കെ.​​​ജെ. ജോ​​​ർ​​​ജ് സം​​​ഭാ​​​വ​​​ന ചെ​​​യ്ത ടൊ​​​യോ​​​ട്ട ലാ​​​ൻ​​​ഡ്ക്രൂ​​​യി​​​സ​​​റി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള​​​താ​​​ണ് അ​​​തി​​​ലൊ​​​ന്ന്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​മാ​​​ണ് സം​​​ഭ​​​വം. വാ​​​ഹ​​​ന​​​ത്തി​​​നൊ​​​പ്പം ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തേ​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി പെ​​​ട്രോ​​​ളൊ​​​ഴി​​​ക്കാ​​​നു​​​ള്ള കൂ​​​പ്പ​​​ണും കെ.​​​ജെ. ജോ​​​ർ​​​ജ് സ​​​മ്മാ​​​നി​​​ച്ചി​​​രു​​​ന്നു. ദൂ​​​ര​​​യാ​​​ത്ര​​​യ്ക്കാ​​​യി സി​​​ദ്ധ​​​രാ​​​മ​​​യ്യ പ​​​ഴ​​​യ ഇ​​​ന്നോ​​​വ കാ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണു വാ​​​ഹ​​​നം ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ജോ​​​ർ​​​ജി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ക്കാ​​​ര​​​നാ​​​യ സു​​​ഹൃ​​​ത്ത് ന​​​ൽ​​​കി​​​യ 70 ല​​​ക്ഷം​​​രൂ​​​പ​​​യു​​​ടെ വാ​​​ച്ച് സം​​​ഭാ​​​വ​​​ന സ്വീ​​​ക​​​രി​​​ച്ച​​​തും നേ​​​ര​​​ത്തെ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വാ​​​ച്ച് തി​​​രി​​​ച്ചു​​​കൊ​​​ടു​​​ത്താ​​ണു സി​​​ദ്ധ​​​രാ​​​മ​​​യ്യ ത​​​ല​​​യൂ​​​രി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.