ഖനി ദുരന്തം: അഴുകിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നാവികസേന നിർത്തിവച്ചു
ഖനി ദുരന്തം: അഴുകിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നാവികസേന നിർത്തിവച്ചു
Monday, January 21, 2019 12:30 AM IST
ഷി​​ല്ലോം​​ഗ്: മേ​​ഘാ​​ല​​യ​​യി​​ൽ ഖ​​നി ദു​​ര​​ന്ത​​ത്തി​​ൽ മ​​രി​​ച്ച​​യാ​​ളു​​ടെ മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മം നാ​​വി​​ക​​സേ​​ന ഇ​​ന്ന​​ലെ നി​​ർ​​ത്തി​​വ​​ച്ചു. വ്യാ​​ഴാ​​ഴ്ച​​യാ​​യി​​രു​​ന്നു ഈ​​സ്റ്റ് ജ​​യി​​ൻ​​തി​​യ ഹി​​ൽ​​സ് ജി​​ല്ല​​യി​​ലെ ഖ​​നി​​ക്കു​​ള്ളി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

റി​​മോ​​ട്ട് വ​​ഴി നി​​യ​​ന്ത്രി​​ക്കു​​ന്ന വാ​​ഹ​​നം(​​ആ​​ർ​​ഒ​​വി) ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ക്കാ​​നു​​ള്ള ശ്ര​​മം ആ​​രം​​ഭി​​ച്ച​​ത്. എ​​ന്നാ​​ൽ ആ​​ർ​​ഒ​​വി ഉ​​പ​​യോ​​ഗി​​ക്കു​​ന്പോ​​ൾ മൃ​​ത​​ദേ​​ഹം കൂ​​ടു​​ത​​ൽ ശി​​ഥ​​ിലീ​​ക​​രി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണു​​ണ്ടാ​​യ​​തെ​​ന്നു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക സം​​ഘം വ​​ക്താ​​വ് ആ​​ർ. സു​​സ്ന​​ഗി പ​​റ​​ഞ്ഞു. 15 പേ​​രാ​​യി​​രു​​ന്നു ഖ​​നി​​യി​​ൽ അ​​ക​​പ്പെ​​ട്ട​​ത്. ഖ​​നി​​യി​​ലെ വെ​​ള്ളം വ​​റ്റി​​ക്കാ​​നു​​ള്ള ശ്ര​​മം ഇ​​പ്പോ​​ഴും വി​​ജ​​യി​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.