മായാവതിയെ അധിക്ഷേപിച്ചു; ബിജെപി എംഎൽഎയ്ക്കു നോട്ടീസ്
മായാവതിയെ അധിക്ഷേപിച്ചു; ബിജെപി എംഎൽഎയ്ക്കു  നോട്ടീസ്
Monday, January 21, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച ബി​ജെ​പി എം​എ​ൽ​എ സാ​ധ​ന സിം​ഗി​നു ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ​യ​ച്ചു. പാ​ർ​ട്ടി റാ​ലി​ക്കി​ടെ​യാ​ണ് മാ​യാ​വ​തി​ക്കെ​തി​രേ സ്ത്രീ​ത്വ​ത്തെ ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ൾ ബി​ജെ​പി എം​എ​ൽ​എ ന​ട​ത്തി​യ​ത്.

മാ​യാ​വ​തി സ്ത്രീ​സ​മൂ​ഹ​ത്തി​നു ക​ള​ങ്ക​മു​ണ്ടാ​ക്കി​യെ​ന്നും അ​ധി​കാ​ര​ത്തി​നു വേ​ണ്ടി അ​ന്ത​സ് വി​ൽ​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഇ​തി​നു വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.സംഭവം വിവാ ദമായതോടെ എംഎൽഎ ഖേദം പ്രകടിപ്പിച്ചിരുന്നു.


മാ​യാ​വ​തി​ക്കെ​തി​രേ ബി​ജെ​പി എം​എ​ൽ​എ ന​ട​ത്തി​യ അ​ധി​ക്ഷേ​പ​ങ്ങ​ളെ വി​മ​ർ​ശി​ച്ചു വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​എ​സ്പി-​എ​സ്പി സ​ഖ്യം നി​ല​വി​ൽ വ​ന്ന​തോ​ടെ ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് ഭ​യം മൂ​ലം സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ബി​എ​സ്പി നേ​താ​വ് സ​തീ​ഷ് ച​ന്ദ്ര മി​ശ്ര പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.