സിബിഐ കേസ്: ചീഫ് ജസ്റ്റീസ് പിന്മാറി
Tuesday, January 22, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി എം. ​നാ​ഗേ​ശ്വ​ര റാ​വു​വി​നെ നി​യ​മി​ച്ച​തി​നെ​തി​രേ​യു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി പി​ന്മാറി. സി​ബി​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​മാ​യ​തി​നാ​ലാ​ണ് തീ​രു​മാ​നം. ഈ ​ഹ​ർ​ജി ജ​സ്റ്റീ​സ് എ.​കെ സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.

അ​ലോ​ക് വ​ർ​മ​യെ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തുനി​ന്നു മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് നാ​ഗേ​ശ്വ​ര​റാ​വു​വി​നെ വീ​ണ്ടും ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി നി​യ​മി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെന്നാ​രോ​പി​ച്ച് കോ​മ​ണ്‍കോ​സ് എ​ൻ​ജി​ഒ​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി ഇ​ന്ന​ലെ പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ഴാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് പി​ന്മാ​റു​ന്ന​താ​യി അ​റി​യി​ച്ച​ത്.


സി​ബി​ഐ ഡ​യ​റ​ക്ട​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യാ​ണ്. 24ന് ​ഈ സ​മി​തി യോ​ഗം ചേ​രു​ന്നു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.