ക​ശു​വ​ണ്ടി ഉ​ത്പാ​ദ​ന വ​ർധന അ​നി​വാ​ര്യം: മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
ക​ശു​വ​ണ്ടി ഉ​ത്പാ​ദ​ന വ​ർധന അ​നി​വാ​ര്യം:  മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Wednesday, January 23, 2019 12:33 AM IST
പു​​​ത്തൂ​​​ർ(​​​ക​​​ർ​​​ണാ​​​ട​​​ക): ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലെ കു​​​റ​​​വ് കേ​​​ര​​​ള​​​ത്തി​​​ലും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ക​​​ശു​​​വ​​​ണ്ടി സം​​​സ്ക​​​ര​​​ണ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ന്‍റെ ക​​​ശു​​​വ​​​ണ്ടി​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ട​​​ത് അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ. ഇ​​​ന്ത്യ​​​ൻ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ റി​​​സ​​​ർ​​​ച്ചി (ഐ​​​സി​​​എ​​​ആ​​​ർ)​​​ന്‍റെ ക​​​ർ​​​ണാ​​​ട​​​ക പു​​​ത്തൂ​​​രി​​​ലെ ക​​​ശു​​​വ​​​ണ്ടി ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ന്ന ക​​​ശു​​​വ​​​ണ്ടി ദി​​​നാ​​​ച​​​ര​​​ണം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ഇ​​​വി​​​ടെ​​​നി​​​ന്ന് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത എ​​​ച്ച്-130 ഇ​​​നം ക​​​ശു​​​മാ​​​വി​​​ൻ​​​തൈ മ​​​ന്ത്രി​​​യ്ക്ക് പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി.


അ​​​ത്യു​​​ത്പാ​​​ദ​​​ന​​​ശേ​​​ഷി​​​യു​​​ള്ള ഈ ​​​ക​​​ശു​​​മാ​​​വി​​​ൻ​​​തൈ ഇ​​​ട​​​തൂ​​​ർ​​​ന്നു​​​ള്ള കൃ​​​ഷി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​​ന്നും ഇ​​​തി​​​ന്‍റെ ക​​​ശു​​​വ​​​ണ്ടി​​​ക്ക് 12-13 ഗ്രാം ​​​തൂ​​​ക്കം വ​​​രു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. ഐ​​​സി​​​എ​​​ആ​​​ർ ക​​​ശു​​​വ​​​ണ്ടി ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ക​​​ശു​​​മാ​​​വി​​​ൻ​​​തോ​​​ട്ടം മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

ക​​​ശു​​​വ​​​ണ്ടി ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്രം ആ​​​ക്‌​​​ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​​​എം.​​​ജി.​ നാ​​​യ​​​ക്, കാ​​​സ​​​ർ​​​ഗോ​​​ഡ് സി​​​പി​​​സി​​​ആ​​​ർ​​​ഐ ആ​​​ക്‌​​​ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ.​ ​​അ​​​നി​​​ത ക​​​രു​​​ൺ, കെ.​ ​​ശി​​​രീ​​​ഷ്, ഡോ.​​​ജെ.​​​ഡി.​ അ​​​ഡി​​​ഗ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.