ഐപിഎസ് ഓഫീസറുടെ സഹോദരനടക്കം മൂ​ന്നു ഭീ​ക​ര​രെ ഏറ്റുമുട്ടലിൽ വ​ധി​ച്ചു
ഐപിഎസ് ഓഫീസറുടെ സഹോദരനടക്കം മൂ​ന്നു ഭീ​ക​ര​രെ ഏറ്റുമുട്ടലിൽ വ​ധി​ച്ചു
Wednesday, January 23, 2019 12:33 AM IST
ശ്രീ​​ന​​​ഗ​​​ർ: കാ​​ഷ്മീ​​രി​​ൽ ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ സ​​ഹോ​​ദ​​ര​​ൻ‌ അ​​ട​​ക്കം മൂ​​ന്നു ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീ​​ൻ ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​ൻ ജി​​​ല്ല​​​യി​​​ലെ ഹെ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ ന​​ട​​ന്ന ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഏ​​​ഴു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. ഷം​​സു​​ൾ ഹ​​ഖ് മെം​​ഗ്‌​​നൂ, ആ​​മി​​ർ സു​​ഹൈ​​ൽ ഭ​​ട്ട്, ഷോ​​യെ​​ബ് അ​​ഹ​​മ്മ​​ദ് ഷാ ​​എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ആ​​​യു​​​ധ​​​ങ്ങ​​​ളും വെ​​​ടി​​​ക്കോ​​​പ്പു​​​ക​​​ളും സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു. 2012 ബാ​​ച്ച് ഐ​​പി​​എ​​സ് ഓ​​ഫീ​​സ​​ർ ഇ​​നാ​​മു​​ൾ ഹ​​ഖ് മെം​​ഗ്‌​​നൂ​​വി​​ന്‍റെ സ​​ഹോ​​ദ​​ര​​നാ​​ണു ഷം​​സു​​ൾ ഹ​​ഖ്. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ സം​​സ്ഥാ​​ന​​ത്താ​​ണു ഇ​​നാ​​മു​​ൾ ജോ​​ലി ചെ​​യ്യു​​ന്ന​​ത്.


യു​​നാ​​നി ചി​​കി​​ത്സ​​യി​​ൽ ഡി​​ഗ്രി​​യു​​ള്ള ഷം​​സു​​ൾ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​മാ​​ണു ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലേ​​ക്കു തി​​രി​​ഞ്ഞ​​ത്. ഏ​​​റ്റു​​​മു​​​ട്ട​​​ൽ പ്ര​​​ദേ​​​ശ​​​ത്തി​​​നു സ​​​മീ​​​പം നാ​​​ട്ടു​​​കാ​​​രും സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​രും ത​​​മ്മി​​​ൽ സം​​​ഘ​​​ട്ട​​​ന​​​മു​​​ണ്ടാ​​​യി. നാ​​​ലു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.