മീടൂ: മാനനഷ്ടക്കേസിൽ വാദം പൂർത്തിയായി; വിധി 29ന്
മീടൂ: മാനനഷ്ടക്കേസിൽ വാദം പൂർത്തിയായി; വിധി 29ന്
Wednesday, January 23, 2019 12:33 AM IST
ന്യൂ​ഡ​ൽ​ഹി: മീടൂ കാ​ന്പ​യി​നിന്‍റെ ഭാ​ഗ​മാ​യി ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കെ​തി​രേ മു​ൻ ബി​ജെ​പി മ​ന്ത്രി എം.​ജെ. അ​ക്ബ​ർ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​യി. ഈ ​മാ​സം 29നു വി​ധി പ​റ​യു​മെ​ന്ന് ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് സ​മ​ർ വി​ശാ​ൽ അറിയിച്ചു.

കേ​സി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ച് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പ്രി​യാ ര​മ​ണി​യോ​ട് നേ​രി​ട്ട് ഹാ​ജ​രാ​വാ​ൻ ഉ​ത്ത​ര​വി​ട​ണോ എ​ന്ന കാര്യമാണ് 29ന് ​കോ​ട​തി തീ​രു​മാ​നി​ക്കു​ക. അ​ക്ബ​റി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ പ്രി​യ ത​ക​ർ​ത്തു​വെ​ന്നും അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‌റെ അ​ഭി​ഭാ​ഷ​ക ഗീ​താ ലൂ​ത്ര വാ​ദി​ച്ചു. അ​ക്ബ​റി​നെ​തി​രാ​യ ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു പ്ര​ഥ​മ​ദൃ​ഷ്ട്യാ വ്യ​ക്ത​മാ​ണെ​ന്നും അ​വ​ർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.