മഹാരാഷ്‌ട്രയിൽ മൂന്ന് ആദിവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
മഹാരാഷ്‌ട്രയിൽ മൂന്ന് ആദിവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
Wednesday, January 23, 2019 12:33 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഗ​​ഡ്ചി​​രോ​​ളി ജി​​ല്ല​​യി​​ൽ മൂ​​ന്ന് ആ​​ദി​​വാ​​സി​​ക​​ളെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി. പോ​​ലീ​​സി​​നു വി​​വ​​രം ന​​ല്കി​​യെ​​ന്നാ​​രോ​​പി​​ച്ചാ​​യി​​രു​​ന്നു കൊ​​ല​​പാ​​ത​​കം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഏ​​പ്രി​​ലി​​ൽ 40 മാ​​വോ​​യി​​സ്റ്റു​​ക​​ളെ സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ക്കാ​​ൻ കാ​​ര​​ണം ആ​​ദി​​വാ​​സി​​ക​​ൾ വി​​വ​​ര​​ങ്ങ​​ൾ കൈ​​മാ​​റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണു മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ സം​​ശ​​യം.


ഛത്തീ​​സ്ഗ​​ഡി​​ൽ​​നി​​ന്നു​​ള്ള അ​​റു​​പ​​തോ​​ളം മാ​​വോ​​യി​​സ്റ്റു​​ക​​ൾ കാ​​സ്നാ​​സു​​ർ ഗ്രാ​​മ​​ത്തി​​ലെ​​ത്തി മാ​​ലു മ​​ദാ​​വി, ക​​ണ്ണ മ​​ദാ​​വി, ലാ​​ൽ​​സു കു​​ഡ്‌​​യേ​​റ്റി എ​​ന്നി​​വ​​രെ വീ​​ടി​​നു പു​​റ​​ത്തേ​​ക്കു വ​​ലി​​ച്ചി​​ഴ​​ച്ചു കൊ​​ണ്ടു​​പോ​​യി വെ​​ടി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.