സിബിഐയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം
സിബിഐയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം
Wednesday, January 23, 2019 12:33 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​ വഹി ക്കുന്ന എം. ​നാ​ഗേ​ശ്വ​ര റാ​വു 20 ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി. പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​റെ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ര​ണ്ടു ദി​വ​സം ക​ഴി​ഞ്ഞ് യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. നാ​ഗേ​ശ്വ​ര റാ​വു​വി​ന്‍റെ നി​യ​മ​നം ചോ​ദ്യം ചെ​യ്തു കൊ​ണ്ടു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്.

നീ​ര​വ് മോ​ദി​യും മെ​ഹു​ൽ ചോ​ക്സിയും ഉ​ൾ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്.​കെ. നാ​യ​രെ മും​ബൈ ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി. ചെ​ന്നൈ​യി​ൽനി​ന്നു​ള്ള പോ​ലീ​സ് സൂ​പ്ര​ണ്ട് എ. ​ശ​ര​വ​ണ​നെ മാ​റ്റി. ത​മി​ഴ്നാ​ട്ടി​ലെ വി​വാ​ദ​മാ​യ സ്റ്റെ​ർ​ലൈ​റ്റ് പ്ര​തി​ഷേ​ധ​ത്തി​ൽ 13 പേ​ർ മ​രി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ടു ​ജി സ്പെ​ക്ട്രം കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന ആ​ന്‍റി ക​റ​പ്ഷ​ൻ യൂ​ണി​റ്റി​ലെ വി​വേ​ക് പ്രിയ​ദ​ർ​ശി​യെ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. ച​ണ്ഡീ​ഗ​ഡി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്.


കേ​ര​ള​ത്തി​ലും ര​ണ്ട് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റി​. കൊ​ച്ചി യൂ​ണി​റ്റ് എ​സ്പി എ. ​ഷി​യാ​സി​നെ മും​ബൈയി​ലേ​ക്കാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന് സ്ഥി​രം എ​സ്പി​യെ നി​യ​മി​ച്ചി​ട്ടി​ല്ല. പ​ക​രം വൈ. ​ഹ​രി​കു​മാ​റി​ന് തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. പി. ​ബാ​ല​ച​ന്ദ്ര​നെ കൊ​ച്ചി​യി​ലേ​ക്കു സ്ഥ​ലം മാ​റ്റി​. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ലു​ള്ള അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ന്ന സ്പെ​ഷൽ യൂ​ണി​റ്റ് ത​ല​വ​ൻ പ്രേം ​ഗൗ​ത​ത്തെ മാ​റ്റി. സാ​ന്പ​ത്തി​ക കു​റ്റ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ൽ അ​ദ്ദേ​ഹം തു​ട​രും. സി​ബി​ഐ ഇ​ട​ക്കാ​ല മേ​ധാ​വി​യാ​യി നാ​ഗേ​ശ്വ​ര റാ​വു​വി​നെ നി​യ​മി​ച്ച​തി​നെ​തി​രേ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.