പ്രിയങ്കയ്ക്കെതിരേ അധിക്ഷേപവുമായി ബിജെപി എംപി
Monday, February 11, 2019 12:30 AM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര​യ്ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി എം​പി ഹ​രീ​ഷ് ദ്വി​വേ​ദി. പ്രി​യ​ങ്ക​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ പ​രി​ഹ​സി​ച്ച ബി​ജെ​പി നേ​താ​വി​ന്‍റെ ന​ട​പ​ടി തി​ക​ച്ചും സ്ത്രീ​വി​രു​ദ്ധ​വും ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള വ്യ​ക്തി​ഹ​ത്യ​യും ആ​ണെ​ന്നാ​ണു പ​രാ​തി.

""ഡ​ൽ​ഹി​യി​ൽ ജീ​ൻ​സും ടീഷ​ർ​ട്ടും ധ​രി​ക്കു​ന്ന പ്രി​യ​ങ്ക മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്പോ​ൾ സാ​രി​യും സി​ന്ദൂ​ര​വും അ​ണി​യും എ​ന്ന ദ്വി​വേ​ദി​യു​ടെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. രാ​ഹു​ൽ പ​രാ​ജ​യ​പ്പെ​ട്ടു, പ്രി​യ​ങ്ക​യും പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും ദ്വി​വേ​ദി പ​രി​ഹ​സി​ച്ചു. ബി​ജെ​പി എം​പി​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ യു​പി​യി​ലെ ബി​കെ​സി സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ണ്‍ഗ്ര​സ് മ​ഹി​ളാ വി​ഭാ​ഗം രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി.

സു​ന്ദ​രി​യാ​ണെ​ങ്കി​ലും പ്രി​യ​ങ്ക​യ്ക്കു രാ​ഷ്‌​ട്രീ​യ​ത്തി​ൽ ക​ഴി​വും നേ​ട്ട​വും ഇ​ല്ലെ​ന്ന് ബി​ഹാ​ർ മ​ന്ത്രി വി​നോ​ദ് നാ​രാ​യ​ണ്‍ ഝാ​യു​ടെ പ​രാ​മ​ർ​ശ​വും വി​വാ​ദ​മാ​യി​രു​ന്നു. രാ​ഹു​ൽ രാ​വ​ണ​നും പ്രി​യ​ങ്ക ശൂ​ർ​പ്പ​ണ​ഖ​യു​മാ​ണെ​ന്ന് റോ​പാ​നി​യ​യി​ലെ ബി​ജെ​പി എം​എ​ൽ​എ സു​രേ​ന്ദ്ര സിം​ഗ് ആ​ക്ഷേ​പി​ച്ച​തും വി​വാ​ദ​മാ​യി.

പ്രി​യ​ങ്ക​യ്ക്കു മു​ത്ത​ശി ഇ​ന്ദി​രാ​ഗാ​ന്ധി​യോ​ടു​ള്ള സാ​ദൃ​ശ്യ​മാ​യി​രു​ന്നു ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ മോ​ദി വി​വാ​ദ​മാ​ക്കി​യ​ത്. താ​ര​പ്ര​ചാ​ര​ക​യാ​ക്കാ​ൻ പ്രി​യ​ങ്ക​യേ​ക്കാ​ൾ സു​ന്ദ​രി​ക​ളാ​യ പെ​ണ്‍കു​ട്ടി​ക​ളും സു​ന്ദ​രി​ക​ളാ​യ നാ​യി​ക​മാ​രും ക​ലാ​കാ​രി​ക​ളും ഉ​ണ്ടെന്ന് ​ബി​ജെ​പി എം​പി വി​ന​യ് ക​ത്യാറും പ​രി​ഹ​സി​ച്ചി​രു​ന്നു.


ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശ​ക്ത​രാ​യ നേ​താ​ക്ക​ളി​ല്ലാ​ത്ത​തി​നാ​ൽ കോ​ണ്‍ഗ്ര​സ് ചോ​ക്ലേ​റ്റ് നേ​താ​ക്ക​ളെ ഇ​റ​ക്കു​ന്നു​വെ​ന്നായിരു ന്നു മ​റ്റൊ​രു ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗി​യ​യു​ടെ പ​രി​ഹാ​സം.

രാ​ജ്യ​ത്തെ മു​ഖ്യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യു​ടെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ളെ രാ​ഷ്‌​ട്രീ​യ​മാ​യി നേ​രി​ടാ​തെ വ്യ​ക്തി​ഹ​ത്യ​ക​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ പ​രാ​ജ​യ ഭീ​തി മൂ​ല​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

രാ​ഹു​ലി​നെ പ​പ്പു​വെ​ന്നു വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​ത്. മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ ബി​ജെ​പി​ക്കു ന​ൽ​കി​യ മ​റു​പ​ടി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​വ​ർ​ത്തി​ക്കു​മെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.