ബിക്കാനീർ കേസിൽ ഇന്ന് വദ്രയെയും അമ്മയെയും ഇ ഡി ചോദ്യം ചെയ്യും
ബിക്കാനീർ കേസിൽ ഇന്ന് വദ്രയെയും അമ്മയെയും ഇ ഡി ചോദ്യം ചെയ്യും
Tuesday, February 12, 2019 12:58 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ​​സ്ഥാ​​നി​​ലെ ബി​​ക്കാ​​നീ​​റി​​ലെ ഭൂ​​മി ഇ​​ട​​പാ​​ട് കേ​​സി​​ൽ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് റോ​​ബ​​ർ​​ട്ട് വ​​ദ്ര​​യെ​​യും അ​​മ്മ മൗ​​റീ​​നെ​​യും ഇ​​ന്നു ചോ​​ദ്യം ചെ​​യ്യും.

ജ​​യ്പു​​രി​​ലെ​​ല ഭ​​വാ​​നി സിം​​ഗ് റോ​​ഡി​​ലെ ഇ​​ഡി ഓ​​ഫീ​​സി​​ലാ​​ണ് ഇ​​ന്ന് ഇ​​രു​​വ​​രും ഹാ​​ജ​​രാ​​കു​​ക. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ വ​​ദ്ര​​യും അ​​മ്മ​​യും ജ​​യ്പു​​രി​​ലെ​​ത്തി. രാ​​ജ​​സ്ഥാ​​ൻ ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് വ​​ദ്ര​​യും അ​​മ്മ​​യും ഇ​​ഡി മു​​ന്പാ​​കെ ഹാ​​ജ​​രാ​​കു​​ന്ന​​ത്.


ബി​​ക്കാ​​നീ​​ർ കേ​​സി​​ൽ മൂ​​ന്നു​​ത​​വ​​ണ വി​​ളി​​പ്പി​​ച്ചി​​ട്ടും വ​​ദ്ര ഇ​​ഡി മു​​ന്പാ​​കെ ഹാ​​ജ​​രാ​​യി​​രു​​ന്നി​​ല്ല. തു​​ട​​ർ​​ന്ന് ഇ​​ഡി കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2015ലാ​​ണ് വ​​ദ്ര​​യ്ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.