ലോക്സഭയിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി
ലോക്സഭയിലേക്കില്ലെന്ന് ഉമ്മൻ ചാണ്ടി
Friday, February 15, 2019 1:02 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഉ​മ്മ​ൻ ചാ​ണ്ടി. സീ​റ്റ് ചോ​ദി​ക്കാ​ൻ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും യു​ഡി​എ​ഫി​ൽ അ​തെ​ല്ലാം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എം​എ​ൽ​എ​യാ​യ താ​ൻ മ​ത്സ​രി​ക്കേ​ണ്ട പ്ര​ത്യേ​ക സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. ക​ഴി​വും അ​ർ​ഹ​ത​യു​മു​ള്ള നി​ര​വ​ധി പേ​ർ കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യി​ലു​ണ്ട്.


കോ​ണ്‍ഗ്ര​സി​ൽ ഏ​തു വി​ഷ​യ​ത്തി​ലും അ​ന്തി​മ​വാ​ക്ക് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റേ​താ​ണ്. ഹൈ​ക്ക​മാ​ൻ​ഡ് പ​റ​ഞ്ഞാ​ൽ എ​ല്ലാ​വ​രും അ​നു​സ​രി​ക്കും. പ​ക്ഷേ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ൽ​സ​രി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി സൂ​ച​ന ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.