മോദിയെ പുണർന്നതു വിദ്വേഷം നീക്കാനെന്നു രാഹുൽ ഗാന്ധി
മോദിയെ പുണർന്നതു വിദ്വേഷം നീക്കാനെന്നു രാഹുൽ ഗാന്ധി
Friday, February 15, 2019 1:02 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ത​ന്നോ​ടു​ള്ള വി​ദ്വേ​ഷം നീ​ക്കാ​നാ​ണു പാ​ർ​ല​മെ​ന്‍റി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ലിം​ഗ​നം ചെ​യ്ത​തെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി​യെ ആ​ലിം​ഗ​നം ചെ​യ്ത് വാ​ർ​ത്ത സൃ​ഷ്ടി​ച്ച രാ​ഹു​ലി​നെ വാ​ല​ന്‍റൈ​ൻ ദി​ന​മാ​യ ഇ​ന്ന​ലെ മോ​ദി​യു​ടെ സം​സ്ഥാ​ന​മാ​യ ഗു​ജ​റാ​ത്തി​ൽ ഒ​രു യു​വ​തി കെ​ട്ടി​പ്പി​ടി​ച്ച് ക​വി​ളി​ൽ ഉ​മ്മ വ​ച്ച​തും വാ​ർ​ത്ത​യാ​യി.

മോ​ദി​ജി​ക്ക് എ​ന്നോ​ട് വി​ദ്വേ​ഷ​മു​ണ്ടാ​യി​രു​ന്നു. ഞാ​ൻ ചെ​ന്ന് അ​ദ്ദേ​ഹ​ത്തെ കെ​ട്ടി​പ്പി​ടി​ച്ചു. അ​തോ​ടെ എ​ന്നോ​ട് അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്ന വി​ദ്വേ​ഷം തീ​ർ​ന്നു.- രാ​ജ​സ്ഥാ​നി​ലെ ആ​ജ്മീ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു. ആ​ശ്ലേ​ഷി​ക്കു​ന്ന​തും ചു​മ​ലി​ലാ​വു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ വ്യ​ത്യാ​സം താ​ൻ പ​ഠി​ച്ച​തു പാ​ർ​ല​മെ​ന്‍റി​ൽ നി​ന്നാ​ണെ​ന്ന് ബു​ധ​നാ​ഴ്ച ലോ​ക്സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​നി​ടെ രാ​ഹു​ലി​നെ പ​രി​ഹ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി ന​ട​ത്തി​യ പ്ര​സ​താ​വ​ന​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് രാ​ഹു​ൽ വി​ശ​ദീ​ക​ര​ണം ന​ട​ത്തി​യ​ത്.

ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും വി​ദ്വേ​ഷ രാ​ഷ്ട്രീ​യ​ത്തെ സ്നേ​ഹം കൊ​ണ്ട് നേ​രി​ട​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി​യും ആ​ർ​എ​സ്എ​സും അ​ധി​ക്ഷേ​പി​ച്ചാ​ൽ സ്നേ​ഹം കൊ​ണ്ടാ​ക​ണം നേ​രി​ടേ​ണ്ട​ത്. ത​ന്നെ​യും ത​ന്‍റെ കു​ടും​ബ​ത്തെ​യും മോ​ദി​ജി മി​ക്ക​പ്പോ​ഴും അ​ക്ര​മി​ക്കാ​റു​ണ്ട്. കോ​ണ്‍ഗ്ര​സി​നെ ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മ​റി​ച്ച് താ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​ങ്ങോ​ട്ട് ചെ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​ണ് ചെ​യ്ത​തെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​തി​നി​ടെ, ഗു​ജ​റാ​ത്തി​ലെ വ​ൽ​സ​ദി​ൽ ന​ട​ന്ന കോ​ണ്‍ഗ്ര​സ് സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ഹാ​രം അ​ണി​യി​ക്കാ​നെ​ത്തി​യ മ​ഹി​ളാ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളി​ലൊ​രാ​ൾ രാ​ഹു​ലി​ന്‍റെ ക​വി​ളി​ൽ മു​ത്തം ന​ൽ​കി​യ​ത്. മാ​ല​യി​ട്ട ശേ​ഷം രാ​ഹു​ലി​ന്‍റെ ക​ഴു​ത്തി​ൽ പി​ടി​ച്ച് താ​ഴ്ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ഇ​വ​രു​ടെ ഉ​മ്മ ന​ൽ​ക​ൽ. രാ​ഹു​ലാ​ക​ട്ടെ ആ​ദ്യം ച​മ്മി​യെ​ങ്കി​ലും പി​ന്നീ​ടൊ​രു മ​ന്ദ​സ്മി​ത​ത്തോ​ടെ രം​ഗം നി​സാ​ര​മാ​ക്കി. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റാ​ലാ​യി.

2017ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഗു​ജ​റാ​ത്തി​ൽ ആ​ദ്യ​മെ​ത്തി​യ രാ​ഹു​ലി​ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. 182 അം​ഗ നി​യ​മ​സ​ഭ​യി​ൽ 99 സീ​റ്റു​മാ​യി ഭ​ര​ണം നി​ല​നി​ർ​ത്തി​യെ​ങ്കി​ലും കോ​ണ്‍ഗ്ര​സി​ന്‍റെ സീ​റ്റു​നി​ല 80 ആ​യി ഉ​യ​ർ​ത്താ​നാ​യ​ത് രാ​ഹു​ലി​നും കോ​ണ്‍ഗ്ര​സി​നും പ്ര​തീ​ക്ഷ ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.