സുശീൽ ചന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ
Friday, February 15, 2019 1:42 AM IST
ന്യൂ​​ഡ​​ൽ​​ഹി: സി​​ബി​​ഡി​​ടി ചെ​​യ​​ർ​​മാ​​ൻ സു​​ശീ​​ൽ ച​​ന്ദ്ര(61)​​യെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​റാ​​യി നി​​യ​​മി​​ച്ചു. 180 ബാ​​ച്ച് ഇ​​ന്ത്യ​​ൻ റ​​വ​​ന്യു സ​​ർ​​വീ​​സ്(​​ഇ​​ൻ​​കം ടാ​​ക്സ് കേ​​ഡ​​ർ) ഓ​​ഫീ​​സ​​റാ​​ണു ച​​ന്ദ്ര. സു​​ശീ​​ൽ ച​​ന്ദ്ര ക​​മ്മീ​​ഷ​​ണ​​റാ​​കു​​ന്ന​​തോ​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നി​​ൽ മൂ​​ന്ന് അം​​ഗ​​ങ്ങ​​ളാ​​യി. സു​​നി​​ൽ അ​​റോ​​റ​​യാ​​ണു മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ.

അ​​ശോ​​ക് ല​​വാ​​സ​​യാ​​ണു മ​​റ്റൊ​​രു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​ർ. മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റാ​​യി​​രു​​ന്ന ഓം​​പ്ര​​കാ​​ശ് റാ​​വ​​ത്ത് 2018 ന​​വം​​ബ​​റി​​ൽ വി​​ര​​മി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു സു​​നി​​ൽ അ​​റോ​​റ മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ണ​​റാ​​യി ചു​​മ​​ത​​ല​​യേ​​റ്റി​​രു​​ന്നു. ഇ​​തോ​​ടെ ഒ​​രു ക​​മ്മീ​​ഷ​​ണ​​റു​​ടെ ഒ​​ഴി​​വ് വ​​ന്നു. ഈ ​​സ്ഥാ​​ന​​ത്തേ​​ക്കാ​​ണു സു​​ശീ​​ൽ ച​​ന്ദ്ര എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 2022 മേ​​യി​​ൽ ഇ​​ദ്ദേ​​ഹം വി​​ര​​മി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd