അനിൽ അംബാനിക്കെതിരായ ഉത്തരവ് തിരുത്തി; രണ്ട് ഉദ്യോഗസ്ഥരെ സുപ്രീംകോടതി പിരിച്ചുവിട്ടു
അനിൽ അംബാനിക്കെതിരായ ഉത്തരവ് തിരുത്തി; രണ്ട് ഉദ്യോഗസ്ഥരെ  സുപ്രീംകോടതി പിരിച്ചുവിട്ടു
Friday, February 15, 2019 1:42 AM IST
ന്യൂ​ഡ​ൽ​ഹി: അ​നി​ൽ അം​ബാ​നി​ക്ക് എ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് തി​രു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ സു​പ്രീം കോ​ട​തി പി​രി​ച്ചു​വി​ട്ടു. കോ​ർ​ട്ട് മാ​സ്റ്റ​ർ​മാ​രാ​യ മാ​ന​വ് ശ​ർ​മ, ത​പ​ൻ കു​മാ​ർ ച​ക്ര​ബ​ർ​ത്തി എ​ന്നി​വ​രെ​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. അ​നി​ൽ കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന ഉ​ത്ത​ര​വ് തി​രു​ത്തി ഹാ​ജ​രാ​കേ​ണ്ട എ​ന്നാക്കിയ​തി​നാ​ണ് ന​ട​പ​ടി.

അ​നി​ലിന്‍റെ റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​നെ​തി​രേ എ​റി​ക്സ​ണ്‍ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ജ​സ്റ്റീ​സു​മാ​രാ​യ രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ, വി​നീ​ത് സ​ര​ണ്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചിന്‍റെ ഉത്തരവാണു തിരുത്തിയത്. സു​പ്രീം കോ​ട​തി​യു​ടെ വെ​ബ്സൈ​റ്റി​ൽ ഇട്ട ഉ​ത്ത​ര​വി​ൽ കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കു​ന്ന​തി​ൽനി​ന്ന് അ​നി​ൽ അം​ബാ​നി​ക്കു ഇ​ള​വ് ന​ൽ​കു​ന്ന​താ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തി​നെ​തി​രേ എ​റി​ക്സ​ണ്‍ പ​ത്തി​നു പരാതി ന​ൽ​കി​.


അ​ന്വേ​ഷ​ണത്തിൽ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. സു​പ്രീം കോ​ട​തി ച​ട്ടം 11 (13) പ്ര​കാ​ര​മാ​ണ് പി​രി​ച്ചു​വി​ടാ​നു​ള്ള ന​ട​പ​ടി ചീ​ഫ് ജ​സ്റ്റീ​സ് സ്വീ​ക​രി​ച്ച​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 311-ാം അ​നു​ച്ഛേ​ദ പ്ര​കാ​രം ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ചീ​ഫ് ജ​സ്റ്റീ​സി​നു പ്ര​ത്യേ​ക അ​ധി​കാ​രമുണ്ട്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ടാ​നു​ള്ള ഉ​ത്ത​ര​വി​ൽ ചീ​ഫ് ജ​സ്റ്റീ​സ് ഒ​പ്പുവ​ച്ച​തും.

ഉ​ത്ത​ര​വ് തി​രു​ത്തി​യ വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നുമുണ്ട്. എ​റി​ക്സ​ണ്‍ ന​ൽ​കി​യ കേ​സി​ൽ അ​നി​ൽ അം​ബാ​നി ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ം സു​പ്രീംകോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ 550 കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ത്ത​തി​നെ​തി​രേ​യാണു കോ​ട​തി​യ​ല​ക്ഷ്യ​ കേസ്. കേ​സി​ൽ വാ​ദം പൂ​ർ​ത്തി​യാ​യിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.