രഹസ്യാന്വേഷണത്തിലും സുരക്ഷയിലും വീഴ്ച
രഹസ്യാന്വേഷണത്തിലും സുരക്ഷയിലും വീഴ്ച
Saturday, February 16, 2019 12:30 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കൃ​​​​​ത്യ​​​​​വും വ്യ​​​​​ക്ത​​​​​വു​​​​​മാ​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പു​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​യി​​​​​ട്ടും 40 സു​​​​​ര​​​​​ക്ഷാ​​​​​ ഭ​​​​​ട​​​​​ന്മാ​​​​​രു​​​​​ടെ വീ​​​​​ര​​​​​മൃത്യു​​​​​വി​​​​​ന് ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യ പു​​​​​ൽ​​​​​വാ​​​​​മ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​ണം ത​​​​​ട​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തി​​​​​രു​​​​​ന്ന​​​​​തു ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ, സു​​​​​ര​​​​​ക്ഷാവീ​​​​​ഴ്ച​​​​​യെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു വീ​​​​​ഴ്ച​​​​​യും അ​​​​ശ്ര​​​​ദ്ധ​​​​യും ഉ​​​​ണ്ടാ​​​​​യെ​​​​​ന്നു ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ സ​​​​​ത്യ​​​​​പാ​​​​​ൽ മാ​​​​​ലി​​​​​കും തു​​​​​റ​​​​​ന്നു സ​​​​​മ്മ​​​​​തി​​​​​ച്ചു.

കാ​​​​​ഷ്മീ​​​​​രി യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കു പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ൽ​​​​​കാൻ സ്ഫോ​​​​​ട​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​നും അ​​​​​ഫ്ഗാ​​​​​ൻ യു​​​​​ദ്ധ​​​​​വീ​​​​​ര​​​​​നു​​​​​മാ​​​​​യ പാ​​​​​ക് ഭീ​​​​​ക​​​​​ര​​​​​ൻ ഡി​​​​​സം​​​​​ബ​​​​​ർ മു​​​​​ത​​​​​ൽ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ലു​​​​​ണ്ടെ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം മൂ​​​​​ന്നി​​​​​ന് വാ​​​​​ർ​​​​​ത്ത വ​​​​​ന്നി​​​​​രു​​​​​ന്നു.​​​​ അ​​​​​ബ്ദു​​​​​ൾ റ​​​​​ഷീ​​​​​ദ് ഗാ​​​​​സി മ​​​​​റ്റു ര​​​​​ണ്ടു ഭീ​​​​​ക​​​​​ര​​​​​ർ ക്കൊപ്പം ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന് ‘ദ ​​​​​പ്രി​​​​​ന്‍റി​​​​​’ൽ മ​​​​​ല​​​​​യാ​​​​​ളി പ​​​​​ത്ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നാ​​​​​യ സ്നേ​​​​​ഹേ​​​​​ഷ് അ​​​​​ല​​​​​ക്സ് ഫി​​​​​ലി​​​​​പ്പി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​ണ്ട്.


ജ​​​​​യ്ഷ് ഇ ​​​​മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ ത​​​​​ല​​​​​വ​​​​​ൻ മൗ​​​​​ലാ​​​​​ന മ​​​​​സൂ​​​​​ദ് അ​​​​​സ്ഹ​​​​​റി​​​​​ന്‍റെ മ​​​​​രു​​​​​മ​​​​​ക്ക​​​​​ളാ​​​​​യ ഉ​​​​​സ്മാ​​​​​നെ​​​​​യും ത​​​​​ൽ​​​​​ഹ റ​​​​​ഷീ​​​​​ദി​​​​​നെ​​​​​യും സൈ​​​​​ന്യം വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ന്ന​​​​​തി​​​​​നു പ്ര​​​​​തി​​​​​കാ​​​​​രം ചെ​​​​​യ്യാ​​​​​നാ​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പ​​​​​ദ്ധ​​​​​തി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു ര​​​​​ണ്ടു ദി​​​​​വ​​​​​സം മു​​​​​ന്പ് ജ​​​​യ്ഷ് ഭീ​​​​​ക​​​​​ര​​​​​ർ ഓ​​​​​ണ്‍ലൈ​​​​​നി​​​​​ൽ പ​​​​​ങ്കു​​​​​വ​​​​​ച്ച വീ​​​​​ഡി​​​​​യോ​​​​​യും കൃ​​​​​ത്യ​​​​​മാ​​​​​യ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പാ​​​​​യി​​​​​രു​​​​​ന്നു. സ്ഫോ​​​​​ട​​​​​ക വ​​​​​സ്തു​​​​​ക്ക​​​​​ൾ നി​​​​​റ​​​​​ച്ച വാ​​​​​ഹ​​​​​നം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു വീ​​​​​ഡി​​​​​യോ​​​​​യി​​​​​ൽ. ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ ക്രി​​​​​മി​​​​​ന​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണ വി​​​​​ഭാ​​​​​ഗം ഈ ​​​​​വീ​​​​​ഡി​​​​​യോ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു ര​​​​​ഹ​​​​​സ്യാ​​​​​ന്വേ​​​​​ഷ​​​​​ണ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു വി​​​​​വ​​​​​രം കൈ​​​​​മാ​​​​​റു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.