ഫേസ്ബുക്കിലൂടെ സൈനികരെ പരിഹസിച്ച വിദ്യാർഥികളെ പുറത്താക്കി
ഫേസ്ബുക്കിലൂടെ സൈനികരെ പരിഹസിച്ച വിദ്യാർഥികളെ പുറത്താക്കി
Sunday, February 17, 2019 12:53 AM IST
ഡെ​​​​റാ​​​​ഡൂ​​​​ൺ: പു​​​​ൽ​​​​വാ​​​​മ​​​​യി​​​​ലെ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച് സൈ​​​​നി​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ഫേ​​​​സ്ബു​​​​ക്കി​​​​ൽ പോ​​​​സ്റ്റി​​​​ട്ട കാ​​​​ഷ്മീ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ര​​​​ണ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പു​​​​റ​​​​ത്താ​​​​ക്കി.

സ്വ​​​​കാ​​​​ര്യ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ലെ റേ​​​​ഡി​​​​യോ​​​​ള​​​​ജി ഒ​​​​ന്നാം വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ​​​​യും എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ​​​​യു​​​​മാ​​​​ണ് പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്.""ഇ​​​​ന്ന് ശ​​​​രി​​​​യാ​​​​യ പബ്ജി (പിയുബിജി) ന​​​​ട​​​​ന്നു ''എ​​​​ന്നാ​​​​യി​​​​രു​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യു​​​​ടെ പോ​​​​സ്റ്റ്. അ​​​​ജ്ഞാ​​​​തസ്ഥ​​​​ല​​​​ത്ത് എ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന സൈ​​​​നി​​​​ക​​​​ർ ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​ൻ യു​​​​ദ്ധം ചെ​​​​യ്യു​​​​ന്ന ഓ​​​​ൺ​​​​ലൈ​​​​ൻ ഗെ​​​​യി​​​​മാ​​​​ണ് പബ്ജി. ‌ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​ര​​​​വ​​​​ധി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ കോ​​​​ള​​​​ജി​​​​നു മു​​​​ന്നി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി എ​​​​ത്തി. കാ​​​​ര​​​​ണംകാ​​​​ണി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ് ന​​​​ല്കി​​​​യ​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ര​​​​ജി​​​​സ്ട്രാ​​​​ർ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്.


ന​​​​ന്ദ കി ​​​​ചൗ​​​​ക്കി​​​​ൽ സ്വ​​​​കാ​​​​ര്യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി മു​​​​സെ​​​​യ്ൽ ഹാ​​​​പ്പി വാ​​​​ല​​​​ന്‍റൈ​​​​ൻ​​​​സ് ഡേ ​​​​ടു 42 സി​​​​ആ​​​​ർ​​​​പി​​​​എ​​​​ഫ് എ​​​​ന്ന് ഫേസ്ബുക്ക് പോ​​​​സ്റ്റ് ചെ​​​​യ്ത​​​​ത് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന് മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ലാ​​​​ണ്. പോ​​​​സ്റ്റ് വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യെ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​താ​​​​യി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.