തിരിച്ചടിക്ക് ഒരുങ്ങുന്നു
തിരിച്ചടിക്ക് ഒരുങ്ങുന്നു
Sunday, February 17, 2019 1:34 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ​യി​ൽ നാല്പതിലേറെ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​രു​ടെ ജീ​വ​നെ​ടു​ത്ത ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ചു​ട്ട മ​റു​പ​ടി ന​ൽ​കാ​ൻ ഇ​ന്ത്യ ഒ​രു​ക്കം വേ​ഗ​ത്തി​ലാ​ക്കി. ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് അ​ട​ക്ക​മു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കും പാ​ക്കി​സ്ഥാ​നും ബ​ഹു​ത​ല​ത്തി​ൽ ക​ർ​ശ​ന പ്ര​ഹ​രം ന​ൽ​കാ​നാ​ണു തീ​രു​മാ​നം. പാ​ക്കി​സ്ഥാ​നെ​തി​രാ​യ തെ​ളി​വു​ക​​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വ​സ​തി​യി​ൽ ചേ​ർ​ന്ന വി​വി​ധ ര​ഹ​സ്യാ​ന്വേ​ഷ​ണ, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളു​ടെ ത​ല​വ​ന്മാ​രു​മാ​യി ച​ർ​ച്ച ചെ​യ്തു.

ജ​മ്മു- കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യെ​യും ത​ന്‍റെ വ​സ​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് രാ​ജ്നാ​ഥ് പ്ര​ത്യേ​ക ച​ർ​ച്ച​യും ന​ട​ത്തി. ജ​മ്മു മേ​ഖ​ല​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു വേ​ണ്ട​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ കാ​ഷ്മീ​രി​ക​ൾ​ക്കു സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നും മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പി​ന്നീ​ട് ഒ​മ​ർ പ​റ​ഞ്ഞു.


ദേ​ശീ​യ സു​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, റോ ​ത​ല​വ​ൻ എ.​കെ. ദ​സ്മാ​ന, ഐ​ബി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ര​വി​ന്ദ് കു​മാ​ർ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ തു​ട​ങ്ങി​യ​വ​ർ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ചാ​വേ​റാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ 22 വ​യ​സു​കാ​ര​നാ​യ ആ​ദി​ൽ അ​ഹ​മ്മ​ദ് ദ​ർ എ​ന്ന ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ഭീ​ക​ര​ന്‍റെ വീ​ഡി​യോ​യി​ൽ നി​ന്നു ത​ന്നെ പാ​ക് ഭീ​ക​ര​സം​ഘ​ട​ന​യു​ടെ പ​ങ്കാ​ളി​ത്തം തെ​ളി​യി​ക്കാ​നാ​കു​മെ​ന്നാ​ണ് ഇ​ന്ത്യ​ൻ ചാ​ര​സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ചാ​വേ​ർ ഭീ​ക​ര​ന് പ​രി​ശീ​ല​നം ന​ൽ​കി​യ പാ​ക് ഭീ​ക​ര​ൻ ഇ​പ്പോ​ഴും കാ​ഷ്മീ​ർ താഴ്‌വര​യി​ലു​ണ്ടെ​ന്നാ​ണു വി​ശ്വാ​സം. ഇ​യാ​ളെ​യും കൂ​ടെ​യു​ള്ള ര​ണ്ടു പാ​ക് ഭീ​ക​ര​രെ​യും പി​ടി​ക്കാ​ൻ ശ്ര​മം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.