സുഹൃത്തിന്‍റെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ
സുഹൃത്തിന്‍റെ വിയോഗത്തിൽ ഞെട്ടൽ വിട്ടുമാറാതെ
Monday, February 18, 2019 12:53 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വ​സ​ന്തകു​മാ​റി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഞെ​ട്ട​ൽ മാ​റാ​തെ മ​ല​യാ​ളി ജ​വാ​ൻ.

വ​സ​ന്ത് കു​മാ​റി​നൊ​പ്പം സി​ആ​ർ​പി​എ​ഫി​ൽ ജോ​ലി​ക്കു പ്ര​വേ​ശി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശി വി.​ഐ. ജോ​ണാ​ണ് സു​ഹൃ​ത്തി​ന്‍റെ വീ​ര​ച​ര​മ​ത്തി​ലെ വി​യോ​ഗ​ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പു​ൽ​വാ​മ​യി​ൽ വീ​ര​ച​ര​മം പ്രാ​പി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​ർ ക്യാ​ന്പി​ൽ ന​ട​ത്തി​യ കാ​ൻ​ഡ​ൽ ലൈ​റ്റ് മാ​ർ​ച്ചി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


തി​രു​വ​ന​ന്ത​പു​രം പ​ള്ളി​പ്പു​റ​ത്തു നി​ന്ന് 2001ൽ ​സി​ആ​ർ​പി​എ​ഫ് ജീ​വി​തം ആ​രം​ഭി​ച്ച ഇ​വ​ർ ഒ​രു​മി​ച്ച് ത്രി​പു​ര, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച​താ​യി ജോ​ണ്‍ വ്യ​ക്ത​മാ​ക്കി. ബി​ജാ​പൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ന്ധ്ര സ്വ​ദേ​ശി സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു വ​സ​ന്ത കു​മാ​ർ തോ​ളി​ലേ​റ്റി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ഇ​ന്നും ഓ​ർ​മ​യി​ലു​ണ്ടെ ന്നും ​ജോ​ണ്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.