ഉചിതമായ തിരിച്ചടി നൽകാൻ എപ്പോഴും സജ്ജം: വ്യോമസേനാ മേധാവി
Monday, February 18, 2019 12:54 AM IST
പൊ​​​​ഖ്റാ​​​​ൻ (രാ​​​​ജ​​​​സ്ഥാ​​​​ൻ): പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കാ​​​​ൻ സൈ​​​​ന്യം ത​​​യാ​​​റെ​​​ന്ന് വ്യോ​​​മ​​​സേ​​​നാ മേ​​​ധാ​​​വി. രാ​​​​ജ്യ​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വം നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഉ​​​​ചി​​​​ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കാ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന എ​​​പ്പോ​​​ഴും സ​​​ജ്ജ​​​മാ​​​ണെ​​​ന്ന് എ​​​​യ​​​​ർ ചീ​​​​ഫ് മാ​​​​ർ​​​​ഷ​​​​ൽ ബി.​​​​എ​​​​സ്. ധ​​​​നോ​​​​വ പ​​​​റ​​​​ഞ്ഞു. പൊ​​​​ഖ്റാ​​​​നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന വ്യോ​​​​മ​​​​സേ​​​​നാ​​​​ഭ്യാ​​​​സം വാ​​​​യു​​​​ശ​​​​ക്തി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പാ​​​​ക്കി​​​​സ്ഥാ​​​​നെ​​​​ക്കു​​​​റി​​​​ച്ചോ പു​​​​ൽ​​​​വാ​​​​മ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചോ നേ​​​​രി​​​​ട്ടു പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​തെയാണ്​ വ്യോ​​​​മ​​​​സേ​​​​നാ മേ​​​​ധാ​​​​വി അ​​​​യ​​​​ൽ​​​​രാ​​​​ജ്യ​​​​ത്തി​​​​നു ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി​.

രാ​​​​ജ്യ​​​​ത്തെ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​തൃ​​​​ത്വം നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് ഉ​​​​ചി​​​​ത​​​​മാ​​​​യ തി​​​​രി​​​​ച്ച​​​​ടി ന​​​​ൽ​​​​കാ​​​​ൻ വ്യോ​​​​മ​​​​സേ​​​​ന എ​​​​പ്പോ​​​​ഴും സ​​​​ജ്ജ​​​​മാ​​​​ണ്. ദൗ​​​​ത്യ നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും മു​​​​ന്നി​​​​ൽ ഉ​​​​ണ്ടാ​​​​വു​​​​ക​​​​യും ചെ​​​​യ്യും- ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി വി​​​​പി​​​​ൻ റാ​​​​വ​​​​ത്തി​​​​ന്‍റെ​​​​യും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​തി​​​​രോ​​​​ധ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ വ്യോ​​​​മ​​​​സേ​​​​നാ മേ​​​​ധാ​​​​വി പ​​​​റ​​​​ഞ്ഞു.


ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷ​​​​യി​​​​ലും രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ അ​​​​ഖ​​​​ണ്ഡ​​​​ത സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ലും വ്യോ​​​​മ​​​​സേ​​​​ന​​​​യ്ക്കു​​​​ള്ള കാ​​​​ര്യ​​​​പ്രാ​​​​പ്തി​​​​യും ക​​​​ട​​​​മ​​​​യും രാ​​​​ജ്യ​​​​ത്തി​​​​ന് ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​ക്കു സ​​​​മീ​​​​പം ന​​​​ട​​​​ക്കു​​​​ന്ന അ​​​​ഭ്യാ​​​​സ​​​​പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ൽ 140 യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളും ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. വ​​​​ലി​​​​യ തോ​​​​തി​​​​ൽ മി​​​​സൈ​​​​ലു​​​​ക​​​​ളും അ​​​​ഭ്യാ​​​​സ​​​​പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്. വ്യോ​​​​മ​​​​സേ​​​​ന​​​​യു​​​​ടെ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി കൃ​​​​ത്യ​​​​ത പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി​​​​യാ​​​​ണ് വാ​​​​യു ശ​​​​ക്തി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് വ്യോ​​​​മ​​​​സേ​​​​നാ വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.