ഭ്രൂണഹത്യക്ക് കോൽക്കത്ത ഹൈക്കോടതിയുടെ അനുമതി
ഭ്രൂണഹത്യക്ക് കോൽക്കത്ത ഹൈക്കോടതിയുടെ അനുമതി
Tuesday, February 19, 2019 12:42 AM IST
കോ​​​ൽ​​​ക്ക​​​ത്ത: 29 ആ​​​ഴ്ച വ​​​ള​​​ർ​​​ച്ച​​​യെ​​​ത്തി​​​യ ഭ്രൂ​​​ണ​​​ത്തി​​​നു ജ​​​നി​​​ത​​​ക ത​​​ക​​​രാ​​​ർ മൂ​​​ല​​​മു​​​ള്ള ശാ​​​രീ​​​രി​​​ക, മാ​​​ന​​​സി​​​ക പ്ര​​​ശ്ന​​​ങ്ങളുള്ളതി നാൽ ഭ്രൂ​​​ണ​​​ഹ​​​ത്യ​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​ൽ​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​​രി ന​​​ല്കി​​​യ ഹ​​​ർ​​​ജി​​​ കോ​​​ൽ​​​ക്ക​​​ത്ത ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​വദിച്ചു.

കു​​​ട്ടി ജ​​​നി​​​ച്ചാ​​​ൽ അ​​​ത് അ​​​മ്മ​​​യ്ക്ക് തീ​​​രാ​​​ദുഃ​​​ഖ​​​മാ​​​യി മാ​​​റു​​​മെ​​​ന്നും ജ​​​നി​​​ക്കാ​​​ത്ത കു​​​ട്ടി​​​ക്കു​​​ള്ള​​​തു​​​പോ​​​ലെ അ​​​ന്ത​​​സോ​​​ടെ ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം അ​​​മ്മ​​​യ്ക്കു​​​മു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി. ​​​സോ​​​മ​​​ദ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ നി​​​രീ​​​ക്ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.