സിപിഎം രാഷ്‌ട്രീയ കൊലപാതകം നടത്തുന്നതു പരാജയഭീതി മൂലം: എ.കെ. ആന്‍റണി
സിപിഎം രാഷ്‌ട്രീയ കൊലപാതകം നടത്തുന്നതു പരാജയഭീതി മൂലം: എ.കെ. ആന്‍റണി
Tuesday, February 19, 2019 12:42 AM IST
ന്യൂ​ഡ​ൽ​ഹി: പ​രാ​ജ​യ ഭീ​തി മൂ​ല​മാ​ണ് സി​പി​എം രാ​ഷ്‌ട്രീ​യ കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തെ​ന്നു കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി. ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​റി​വി​ല്ലാ​തെ ഈ ​കൊ​ല​പാ​ത​കം ന​ട​ക്കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ഇ​തി​നു വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യെ പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി മ​റു​പ​ടി ന​ൽ​ക​ണം. തു​ട​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക​ളി​ലൂ​ടെ മാ​ത്ര​മേ അ​വ​ർ ആ​യു​ധം താ​ഴെ​വ​യ്ക്കു​ക​യു​ള്ളു​യെ​ന്നും ആ​ന്‍റ​ണി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി ആ​യു​ധം താ​ഴെ​വ​യ്ക്കു​മെ​ന്ന തോ​ന്ന​ൽ ഇ​പ്പോ​ഴി​ല്ല. ത​ങ്ങ​ൾ കൊ​ല​പാ​ത​ക രാ​ഷ്‌ട്രീ​യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു എ​ന്നു തു​റ​ന്നു പ​റ​യു​ക​യാ​ണ് അ​വ​ർ ഇ​നി​യും ചെ​യ്യേ​ണ്ട​ത്.
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യം സം​ഭ​വി​ച്ച കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​ത് മാ​ർ​ക്സി​സ്റ്റ് നേ​താ​ക്ക​ളി​ൽ ഭ​യ​പ്പാ​ടു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സി​പി​എം കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


പു​ൽ​വാ​മ ഭീ​കരാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് രാ​ഷ‌്ട്രീ​യം പ​റ​യി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും വി​ഷ​യ​ത്തി​ൽ രാ​ഷ്‌ട്രീ​യം പ​റ​യു​ക​യാ​ണെ​ന്ന്ആ​ന്‍റ​ണി കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തി​നെ​തി​രേ ന​ട​ക്കു​ന്ന ഭീ​ക​ര​പ്ര​വ​ർ​ത്ത​നം ക​ണ്ടു​കൊ​ണ്ടി​രി​ക്കാ​നാ​വി​ല്ല. അ​തി​നു ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും എ.​കെ. ആ​ന്‍റ​ണി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.