നാഗേശ്വര റാവുവിന്‍റെ നിയമനം: സുപ്രീംകോടതി ഇടപെടില്ല
നാഗേശ്വര റാവുവിന്‍റെ നിയമനം: സുപ്രീംകോടതി ഇടപെടില്ല
Wednesday, February 20, 2019 12:26 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി എം. ​നാ​ഗേ​ശ്വ​ര റാ​വു​വി​നെ നി​യ​മി​ച്ച​ത് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ ഇ​ട​പെ​ടാ​ൻ സു​പ്രീംകോ​ട​തി വി​സ​മ്മ​തി​ച്ചു. ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റെ മാ​റ്റി സ്ഥി​രം ഡ​യ​റ​ക്ട​റെ നി​യ​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ർ​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ൾ അ​പ്ര​സ​ക്ത​മാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റെ നി​യ​മി​ച്ച​പ്പോ​ൾ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്നും ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​ർ നി​യ​മ​ന​ത്തി​നു മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​രാ​യ എ​ൻ​ജി​ഒ കോ​മ​ണ്‍ കോ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.


സി​ബി​ഐ ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​നും സ്ഥ​ലം മാ​റ്റു​ന്ന​തി​നു​മു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി ത​ന്നെ ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത നി​യ​മ​ന​ങ്ങ​ൾ ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നു​മാ​യി​രു​ന്നു കോ​മ​ണ്‍ കോ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.

സി​ബി​ഐ ഡ​യ​റ​ക്ട​ർ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വി​വാ​ദ​ത്തി​നി​ടെ ചീ​ഫ് ജ​സ്റ്റീ​സ് അ​ട​ക്ക​മു​ള്ള മൂ​ന്ന് ബെ​ഞ്ചു​ക​ളു​ടെ മു​ന്പാ​കെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യ ഹ​ർ​ജി​യാ​ണ് ഒ​ടു​വി​ൽ ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.