പ്രധാനമന്ത്രി വീഴ്ച വെളിപ്പെടുത്തണമെന്നു കോണ്‍ഗ്രസ്
പ്രധാനമന്ത്രി വീഴ്ച വെളിപ്പെടുത്തണമെന്നു കോണ്‍ഗ്രസ്
Wednesday, February 20, 2019 12:42 AM IST
ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​ക​ളെ​ക്കു​റി​ച്ചുള്ള സത്യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ്. ഇത് ആ​ർ​ക്കെ​തി​രേ​യു​മു​ള്ള ആ​രോ​പ​ണം അ​ല്ലെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​ശ​ങ്ക​യാ​ണെ​ന്നും എ​ഐ​സി​സി വ​ക്താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പു​ൽ​വാ​മ​യ്ക്കു​ശേ​ഷം വ​ള​രെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ കോ​ണ്‍ഗ്ര​സ് സം​യ​മ​നം പാ​ലി​ച്ചു. എ​ന്നാ​ൽ, ചെ​റി​യ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലും 2014നു ​മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യും വ​ള​രെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ക​യു​മാ​ണ് മോ​ദി ചെ​യ്ത​ത്. പാ​ർ​ല​മെ​ന്‍റ്, ഉ​റി, പു​ൽ​വാ​മ തു​ട​ങ്ങി​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ശേ​ഷം കോ​ണ്‍ഗ്ര​സ് അ​ങ്ങ​നെ ചെ​യ്തി​ല്ല. എ​ന്നാ​ൽ, ഇവ ഇ​നി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ഗു​രു​ത​ര​മാ​യ വ​ലി​യ സു​ര​ക്ഷാ വീ​ഴ്ച​ക​ൾ ഇ​ല്ലാ​താ​ക്കേ​ണ്ട​തു​ണ്ട്- രാ​വി​ലെ ട്വി​റ്റ​റി​ൽ സിം​ഗ്‌വി പ​റ​ഞ്ഞു.


78 വാ​ഹ​ന​ങ്ങ​ളി​ലാ​യി 2,500 ജ​വാ​ന്മാ​രെ ഒ​രു​മി​ച്ച് റോ​ഡ് മാ​ർ​ഗം യാ​ത്ര ചെ​യ്യി​ച്ച​തു പോ​ലു​ള്ള പ​രി​ഹാ​സ്യ​മാ​യ ആ​ശ​യ​ങ്ങ​ൾ വ​ലി​യ സു​ര​ക്ഷാ പാ​ളി​ച്ച​യാ​ണ്. സി​വി​ലി​യ​ൻ വാ​ഹ​ന​ങ്ങ​ളെ ഈ ​സ​മ​യം റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു.

ഡി​സം​ബ​ർ മു​ത​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ന് ജ​യ്ഷ് ഭീ​ക​ര​ർ ത​യാ​റെ​ടു​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ള്ള​പ്പോ​ഴാ​ണ് ഇ​ത്ത​രം വീ​ഴ്ച​യെ​ന്ന​ത് അ​തീ​വ ഗു​രു​ത​ര​മാണ്. 56 ഇ​ഞ്ചി​ന്‍റെ ശ്ര​ദ്ധ​യി​ൽ ഇ​ത്ത​രം വി​ശ​ദാം​ശ​ങ്ങ​ൾ വ​രു​ന്നി​ല്ലേ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. രാ​ജ്യ​ര​ക്ഷ​യു​ടെ​ കാ​ര്യ​ത്തി​ൽ ഏ​താ​നും ദി​വ​സ​ത്തേ​ക്ക് ഒ​രു വി​മ​ർ​ശ​ന​ത്തി​നും ഇ​ല്ലെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അറിയിച്ചിരു​ന്നു.


ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.