അയോധ്യ കേസ് ചൊവ്വാഴ്ച പരിഗണിക്കും
അയോധ്യ  കേസ് ചൊവ്വാഴ്ച പരിഗണിക്കും
Thursday, February 21, 2019 12:52 AM IST
ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ ഭൂ​മി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സു​പ്രീംകോ​ട​തി അ​ടു​ത്ത ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ഭരണഘടനാ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക. കേ​സി​ൽ അ​ന്തി​മ വാ​ദം കേ​ൾ​ക്കു​ന്ന​ത് ചൊ​വ്വാ​ഴ്ച തീ​രു​മാ​നി​ച്ചേ​ക്കും.

അ​യോ​ധ്യ​യി​ലെ ത​ർ​ക്ക​ഭൂ​മി മൂ​ന്നാ​യി വി​ഭ​ജി​ക്ക​ണ​മെ​ന്ന അ​ല​ാഹാ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ​യു​ള്ള അ​പ്പീ​ലു​ക​ളി​ൽ അ​ന്തി​മ വാ​ദം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ആ​ർ​എ​സ്എ​സ് അ​നു​കൂ​ലി​ക​ളു​ടെ​യും സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ജ​നു​വ​രി 29നു ​പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ബെ​ഞ്ചി​ലെ അം​ഗം ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​വ​ധി​യി​ലാ​യ​തി​നാ​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.