പുൽവാമ ആക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
പുൽവാമ ആക്രമണം: അന്വേഷണം എൻഐഎ ഏറ്റെടുത്തു
Thursday, February 21, 2019 12:52 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ൽ​​​വാ​​​മ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ദേ​​​ശീ​​​യ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം (എ​​​ൻ​​​ഐ​​​എ) ഏ​​​റ്റെ​​​ടു​​​ത്തു. നാ​​​ൽ​​​പ​​​തു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് ജ​​​മ്മു-​​​കാ​​​ഷ്മീ​​​ർ പോ​​​ലീ​​​സാ​​​ണ് അ​​​ന്വേ​​​ഷി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​വ​​​ന്തി​​​പോ​​​റ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ ഒ​​​രു ഡ​​​സ​​​നി​​​ലേ​​​റെ ആ​​​ളു​​​ക​​​ളെ സം​​​സ്ഥാ​​​ന​​​പോ​​​ലീ​​​സ് ചോ​​​ദ്യം​​​ചെ​​​യ്തി​​​രു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ൻ​​​ഐ​​​എ അ​​​ധി​​​കൃ​​​ത​​​ർ കേ​​​സ് വീ​​​ണ്ടും ര​​​ജി​​​സ്റ്റ​​​ർ​​​ചെ​​​യ്തു. ഇ​​​നി അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തെ​​​യും നി​​​യോ​​​ഗി​​​ക്കും. തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ സ്ഫോ​​​ട​​​ന​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നും എ​​​ൻ​​​ഐ​​​എ ഒ​​​ട്ടേ​​​റെ തെ​​​ളി​​​വു​​​ക​​​ളും സാ​​​ന്പി​​​ളി​​​ക​​​ളും ശേ​​​ഖ​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു.


ക​​​ഴി​​​ഞ്ഞ 14 നാ​​​ണ് 2500 ഓ​​​ളം സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന വാ​​​ഹ​​​ന​​​വ്യൂ​​​ഹ​​​ത്തി​​​നു​​​നേ​​​രെ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച കാ​​​ർ ജ​​​​​​യ്ഷ് ഇ ​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് ഭീ​​​ക​​​ര​​​നാ​​​യ ‍ചാ​​​വേ​​​ർ ഓ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.